മുംബൈയിൽ ജനകീയ ഉത്സവമായി മലയാളികളുടെ സ്വന്തം ഓണം - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

മുംബൈയിൽ ജനകീയ ഉത്സവമായി മലയാളികളുടെ സ്വന്തം ഓണം

Saturday, October 04, 2025
mumbai onam

മുംബൈയിൽ മലയാളി സംഘടനകൾക്ക് പിന്നാലെ കോർപ്പറേറ്റ് കമ്പനികളിലും ഓണാഘോഷങ്ങൾക്ക് പ്രിയമേറുന്നു. കോസ്മോപോളിറ്റൻ നഗരത്തിലെ ഇതര ഭാഷക്കാരടങ്ങുന്നവരാണ് കേരളീയ സംസ്കാരവും രുചിഭേദങ്ങളുമായി ഓണാഘോഷത്തിനായി വേദികൾ ഒരുക്കുന്നത്. നഗരത്തിലെ ജനകീയ ഉത്സവമായി മാറുകയാണ് മലയാളികളുടെ സ്വന്തം ഓണം.

നഗരത്തിലെ ജനകീയ ഉത്സവമായി മാറുകയാണ് മലയാളികളുടെ സ്വന്തം ഓണം. മലയാള ഭാഷക്കും സംസ്കാരത്തിനും ലഭിക്കുന്ന വലിയ അംഗീകാരമാണ് മഹാരാഷ്ട്രയിൽ ഓണാഘോഷങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും അംഗീകാരവും. മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ പോലും മറ്റുഭാഷക്കാരോടൊപ്പം ഓണം ആഘോഷിക്കപ്പെടുന്നത് കേരളത്തിന്റെ ദേശീയോത്സവത്തിനുള്ള പേരും പെരുമയുമാണ് വിളിച്ചോതുന്നത്.

മുംബൈ മലയാളികൾ ഓണം ആഘോഷിക്കാൻ കേരളത്തിലേക്ക് പോയിരുന്നൊരു കാലമുണ്ടായിരുന്നു. തിരികെ വരുമ്പോൾ കൊണ്ട് വരുന്ന ഓണപ്പലഹാരങ്ങൾ സമീപ വാസികൾക്കും ഓഫീസിലെ സഹപ്രവർത്തകർക്കും പങ്ക് വച്ചായിരുന്നു നാടിന്റെ നന്മയും സംസ്കാരവും ആദ്യമായി മറുനാട്ടിൽ പ്രസരിപ്പിക്കുന്നത്, പിന്നീടത് വീടുകളിലും താമസ സമുച്ചയങ്ങളിലുമായി വ്യാപിച്ചു. എന്നാൽ ഇന്ന് മലയാളത്തിന്റെ ഓണവിഭവങ്ങൾ മറുനാട്ടിലും പ്രസിദ്ധമാണ്.

Also read: യാത്രകൾ ഇനി കൂടുതൽ എളുപ്പമാകും; ക്യുആർ കോഡുകളുള്ള സൈൻബോർഡുകൾ സ്ഥാപിക്കാൻ എൻഎച്ച്എഐ

ഓണാഘോഷം മുംബൈയിലെ മലയാളി സംഘടനകൾ ഏറ്റെടുത്തതോടെ ജനകീയമായി മാറി. ഇന്ന് കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ ഓണാഘോഷ പരിപാടികൾ നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈയിൽ ബി എസ് എൻ എൽ, റോട്ടറി ക്ലബ് , ഓ എൻ ജി സി തുടങ്ങിയ സ്ഥാപനങ്ങൾക്ക് പിന്നാലെ സ്വകാര്യ കമ്പനികളും വാർഷിക ഒത്തുകൂടലിനായി ഓണാഘോഷം സംഘടിപ്പിക്കുന്നത് പതിവ് കാഴ്ചയായി.

കഴിഞ്ഞ ദിവസം നവി മുംബൈയിൽ ഐഗോൺ ഷിപ്പിംഗ് സംഘടിപ്പിച്ച ഓണാഘോഷവും മഹാനഗരത്തിലെ ഓണാവേശത്തിന്റെ നേർക്കാഴ്ചയായി. വിദേശ രാജ്യങ്ങളിൽ നിന്ന് വരെ പ്രതിനിധികൾ പങ്കെടുത്ത ആഘോഷത്തിൽ ഇതര ഭാഷക്കാരടങ്ങുന്ന ജീവനക്കാരും ഓണപ്പാട്ടുകൾക്ക് ചുവടുകൾ വച്ചു. കോർപ്പറേറ്റ് ലൂക്കിലെത്തിയ മാവേലിയും വേറിട്ട അനുഭവമായി.

കേരളത്തിനും മലയാള ഭാഷക്കും സംസ്കാരത്തിനും ലഭിക്കുന്ന വലിയ അംഗീകാരമാണ് മഹാരാഷ്ട്രയിൽ ഓണാഘോഷങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും അംഗീകാരവും. മഹാരാഷ്ട്രയിലെ ഒട്ടുമിക്ക ഓണാഘോഷങ്ങളിലും മുഖ്യാതിഥിയായി എത്തുന്നത് മഹാരാഷ്ട്രയിലെ സർക്കാർ തലങ്ങളിൽ ഉള്ളവരോ മറ്റ് ഉന്നത പദവികൾ വഹിക്കുന്നവരോ ആണെന്നുള്ളതാണ് ഓണം എന്ന മലയാളോത്സവത്തിന്റെ നന്മയും സാംസ്കാരിക ഇഴചേരലും.

The post മുംബൈയിൽ ജനകീയ ഉത്സവമായി മലയാളികളുടെ സ്വന്തം ഓണം appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/JsKW3wE

No comments:

Post a Comment