
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പുതുചരിത്രം രചിക്കുകയാണ് ബോച്ചെ എന്ന കായികയിനത്തിന് ഒപ്പം കൊല്ലം, പാലക്കാട് ജില്ലാ ടീമുകളും. കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി ബോച്ചെ മത്സരയിനമായി വന്നപ്പോള്‍ കൊല്ലം, പാലക്കാട് ജില്ലകള്‍ ആദ്യ ചാമ്പ്യന്മാരായി.
14 വയസില്‍ താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍, ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തൃശൂരിനെ മറികടന്നാണ് കൊല്ലം ടീം ചാമ്പ്യന്‍പട്ടം ചൂടിയത്. 14 വയസിനു മുകളിലുള്ളവരുടെ മത്സരത്തില്‍, സമാനമായ ആവേശപ്പോരാട്ടത്തിനൊടുവില്‍ പാലക്കാട് ടീം എറണാകുളത്തെ പിന്നിലാക്കി കിരീടം നേടി. സ്പെഷ്യല്‍ ഒളിമ്പിക്സ് കായികതാരങ്ങള്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്ന ഒരു ഇനമാണ് ബോച്ചെ.
Also read – അനന്തപുരിക്ക് ഗംഭീര തുടക്കം: സ്കൂൾ ഒളിമ്പിക്സ് ആദ്യദിനത്തിൽ തിരുവനന്തപുരത്തിന്റെ മുന്നേറ്റം
അതേസമയം 67-ാംമത് സ്കൂൾ ഒളിമ്പിക്സ് ഗെയിംസിൽ ആദ്യദിനം പിന്നിട്ടപ്പോള്‍ തിരുവനന്തപുരം ജില്ലയ്ക്ക് മുന്നേറ്റം. ഓവറോൾ പ്രകടനത്തിൽ 77 സ്വർണവും 57 വെള്ളിയും 79 വെങ്കലവും ഉൾപ്പടെ 663 പോയിന്റുമായാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് തുടരുന്നത്. 387 പോയിന്റോടെ കണ്ണൂരാണ് രണ്ടാംസ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 324 പോയിന്റാണ് ഉള്ളത്.
The post ബോച്ചെ മത്സരം; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആദ്യ ചാമ്പ്യന്മാരായി കൊല്ലം, പാലക്കാട് ജില്ലകള്‍ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/6oYfQxM

No comments:
Post a Comment