
പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന കൊച്ചി മുണ്ടംവേലി അത്തിപ്പൊഴി, വെളിപ്പറമ്പിൽ വി ഡി മജീന്ദ്രൻ അന്തരിച്ചു.
53 വയസ്സായിരുന്നു. ആദ്യവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി നടന്ന സമരങ്ങളിലും പങ്കെടുത്തു. പ്ലാച്ചിമടയിലെ സമരത്തിലും നേതൃനിരയിലുണ്ടായിരുന്നു. മേധാപട്കർക്കൊപ്പം പരിസ്ഥിതി മേഖലയിലും പ്രവർത്തിച്ച് വരികയായിരുന്നു.
സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്കാരം ഞായർ വൈകീട്ട് 5ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.
English summary : Environmental activist and fishermen leader VD Majeendran has passed away. The funeral will be held at 5 pm on Sunday at Palluruthy Public Crematorium.
The post പരിസ്ഥിതി പ്രവർത്തകനും മത്സ്യത്തൊഴിലാളി നേതാവുമായ വി ഡി മജീന്ദ്രൻ അന്തരിച്ചു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/4cm6D1n

No comments:
Post a Comment