ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍; രണ്ട് പേർ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍; രണ്ട് പേർ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

Saturday, October 25, 2025
adimali-landslide-idukki

ഇടുക്കിയിലെ അടിമാലിയില്‍ മണ്ണിടിച്ചില്‍. രണ്ട് പേർ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. കുടുംബനാഥൻ ബിജു, ഭാര്യ സന്ധ്യ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുംബം കുടുങ്ങിയിരിക്കുന്നത് വീടിന്റെ ഹാളില്‍ ആണ്. സ്ലാബിൻ്റെ അടിയിലാണ് ഇവരുള്ളത്. ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങളും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

കുടുങ്ങിക്കിടക്കുന്നുവരുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിന് മുകളിലുള്ള മണ്ണ് നീക്കി ഇവരെ രക്ഷപ്പെടുത്താനാണ് ഊർജിത ശ്രമം നടക്കുന്നത്. കൂമ്പന്‍പാറയിലെ ദേശീയപാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നലെയും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

Read Also: മഴയോട് മഴ തന്നെ; എല്ലാ ജില്ലകള്‍ക്കും അടുത്ത മൂന്ന് മണിക്കൂറില്‍ മുന്നറിയിപ്പ്

വൈകിട്ട് ക്യാമ്പിൽ നിന്ന് വീട്ടിലെത്തിയവരാണ് കുടുങ്ങിക്കിടക്കുന്നത്. 22 കുടുംബങ്ങളെയാണ് ഇവിടെ നിന്ന് മാറ്റിയിരുന്നത്. കുടുംബങ്ങളെ മാറ്റിയതിനാൽ വലിയ ദുരന്തമായത് ഒഴിവായത്. മാത്രമല്ല, ഇതുവഴിയുള്ള ഗതാഗതവും വഴിതിരിച്ചുവിട്ടിരുന്നു. ഇന്നലെ ഇടിഞ്ഞ മണ്ണ് നീക്കുന്നതിനിടെയാണ് വീണ്ടും മണ്ണ് ഇടിഞ്ഞതെന്നാണ് റിപ്പോർട്ട്. അശാസ്ത്രീയ ദേശീയപാതാ നിർമാണം കാരണമാണ് മണ്ണിടിച്ചിലെന്നാണ് നിഗമനം.

updating…

The post ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍; രണ്ട് പേർ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/GxW3a2L

No comments:

Post a Comment