
സാരംഗ് പി എസ്
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പുരുഷ റഫറിമാര്‍ക്കൊപ്പം മത്സരം നിയന്ത്രിച്ച് ഏക വിനിതാ റഫറി. സെന്‍ഡ്രല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഗുസ്തി മത്സരത്തില്‍ ഏക വനിത റഫറിയായി എത്തിയത് കോഴിക്കോട് സ്വദേശിനി അഞ്ചന യു രാജനാണ്. രണ്ട് മാറ്റുകളിലായി നടന്ന മത്സരത്തില്‍ പത്തോളം റഫറിമാരാണ് മത്സരം നിയന്ത്രിച്ചത്. ഇതില്‍ ഏക വനിതാ റഫറി അഞ്ചനയായിരുന്നു. അഞ്ചനയുടെ ചടുലമായ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും മത്സരങ്ങള്‍ക്ക് പ്രത്യേക ഭംഗി പകര്‍ന്നു.
ഗുസ്തി മത്സരങ്ങളില്‍ റഫറിയായി സ്ഥിര സാന്നിധ്യമാണ് അഞ്ചന. ഡിഗ്രി പഠന കാലത്താണ് അഞ്ചനയ്ക്ക് ഗുസ്തിയോടുള്ള താത്പര്യം വളരുന്നത്. പിന്നീട് മത്സരങ്ങളില്‍ സ്ഥിരപങ്കാളിയായി.
തുടര്‍ന്ന് റഫറിയായും മത്സരങ്ങളില്‍ എത്തി. 14 വര്‍ഷമായി ഗുസ്തി മത്സരങ്ങളില്‍ റഫറിയായി അഞ്ചന തുടരുകയാണ്. ഖേലോ ഇന്ത്യയിലും ഇന്ത്യന്‍ നാഷണല്‍ ഗെയിംസിലും കേരളത്തില്‍ നിന്നുള്ള റഫറിയായും അഞ്ചന പങ്കെടുത്തിട്ടുണ്ട്.
The post കേരള സ്കൂൾ ഒളിമ്പിക്സിലുണ്ടൊരു വനിതാ റഫറി; പരിചയപ്പെടാം, ഗുസ്തി നിയന്ത്രിച്ച ഈ കരുത്തയെ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/fXoGksL

No comments:
Post a Comment