
പൂച്ചകളുടെ വൈറൽ വിഡിയോകൾ നമ്മൾ ഒരുപാട് കാണാറുണ്ട്. പല കൊലകൊമ്പന്മാരുടെയും മുന്നിലൂടെ പൂച്ചകളുടെ നെഞ്ചുവിരിച്ചുള്ള നടപ്പിന് ഫാൻബേസ് അധികമാണ്. പൂച്ച സാറിനെ മാസാക്കുന്ന എഐ വിഡിയോ ക്രിയേറ്റർമാരും ഇന്നുണ്ട്. ഇപ്പോഴിതാ ഒരു ആനയെ പോലും വിറപ്പിച്ച പൂച്ചയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അവിടെ വീട്ടിലെ പട്ടിയെ പോലും ആണ് പൂച്ച സൈഡ് ആക്കിയിരിക്കുന്നത്.
ഒരു വീട്ടുമുറ്റത്തേക്ക് എത്തിയ ആനയെ കണ്ട് ഇവിടെ പേടിച്ചോടുകയാണ് വീടിന്റെ കാവൽക്കാരനായ നായയെ വിഡിയോയിൽ കാണാം. ആ സമയം അതാ എഴുന്നേറ്റ് വരുന്നു നമ്മുടെ കഥാനായകൻ. തുമ്പിക്കൈ നീട്ടി വിറപ്പിച്ച് വന്ന ആന പൂച്ചസാറിന്റെ മുന്നോട്ടുള്ള ഒറ്റ ചട്ടത്തിൽ തന്നെ പേടിച്ച് ഒരൊറ്റ വീഴ്ചയാണ്. സംഭവം കണ്ടാൽ ആരാണെന്നാലും ഒന്ന് ചിരിച്ചു പോകും.
ആനയെ പേടിപ്പിച്ച് വിറപ്പിച്ച് വീഴ്ത്തുന്ന പൂച്ച സാറിന്റെ ഈ വിഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ‘ശരിയാ.. കേട്ടത് ശരിയാ.. കാടിളകി വരണ കൊമ്പനെ തളച്ചത് ശരിയാ’ എന്ന പാട്ടും പൂച്ച സാറിന്റെ മാസും ഒരുമിച്ച ഈ വിഡിയോ വൈറലായി മാറിയില്ലെങ്കിൽ അതിശയമുള്ളൂ.
ഇപ്പോഴാ ഈ പാട്ടും വരിയും കറക്റ്റായത് എന്ന് ക്യാപ്ഷനോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളും വരുന്നു. എഐ ആണേലും അല്ലേലും പൂച്ച സർന്റെ റിയാക്ഷൻ ഇങ്ങനെ തന്നെ ആയിരിക്കും എന്നാണ് ഒരു കമന്റ്. അത് പൂച്ച സാർ അല്ല ഒടിയൻ ആണ് എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും സംഭവം ക്ലിക്ക് ആയിട്ടുണ്ട്..
The post ‘കേട്ടത് ശരിയാ.. കാടിളകി വരണ കൊമ്പനെ തളച്ചത് പൂച്ച സർ തന്നെ..’; പൂച്ചയുടെ ഒറ്റച്ചാട്ടത്തിൽ വീണുപോകുന്ന ആനയുടെ വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/FjeUbGx

No comments:
Post a Comment