
ഗാസയില്‍ വീണ്ടും ഇസ്രയേലിൻ്റെ ആക്രമണം. ഗാസയിലെ സമാധാന കരാര്‍ തകര്‍ന്നു. ഇസ്രയേലില്‍ ശക്തമായ ആക്രമണം നടത്താൻ ബെഞ്ചമിൻ നെതന്യാഹു നിര്‍ദേശം നല്‍കി. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. സൈനിക മേധാവികളുമായുള്ള യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നിട്ടുള്ളത്.
2023 ഒക്ടോബർ 7ന് ഹമാസ് ബന്ദികളാക്കിയവരിൽ 13 പേരുടെ മൃതദേഹങ്ങൾ വിട്ടുനൽകാത്തതാണ് പ്രധാനമായിട്ടുള്ള തർക്കവിഷയം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ പ്രയാസമുണ്ടെന്ന് ഹമാസ് പറയുമ്പോൾ, ഹമാസ് കള്ളം പറയുകയാണെന്നും മൃതദേഹങ്ങൾ ഉപയോഗിച്ച് വിലപേശുകയാണെന്നും ഇസ്രയേൽ ആരോപിക്കുന്നുണ്ട്.
ഒക്ടോബർ 10ന് ആണ് വെടിനിർത്തല്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്ന ഗാസയിലെ ജനത വീണ്ടും കടുത്ത ആശങ്കയിലാണ്.
UPDATING…
The post വീണ്ടും അശാന്തി: ഗാസയില്‍ സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/gdA5HCV

No comments:
Post a Comment