‘പ്രവാസി ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണിത്’; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഏറെ ഗുണകരമാകുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘പ്രവാസി ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണിത്’; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഏറെ ഗുണകരമാകുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി

Thursday, October 30, 2025
pinarayi-vijayan-at-qatar-ldf-govt-development-kerala-doha-pravasi

പ്രവാസി ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണിതെന്നും നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഏറെ ഗുണകരമാകുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തറിൽ പ്രവാസികൾ സംഘടിപ്പിച്ച മലയാളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദോഹയിൽ പ്രവാസി ക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി മുഖ്യമന്തി വിശദീകരിച്ചു.

ഖത്തര്‍ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് നന്ദി പറഞ്ഞാണ് മുഖ്യമന്ത്രി തുടങ്ങിയത്. കേരളത്തോടുള്ള അദമ്യമായ സ്‌നേഹമാണ് ഈ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. ലോകം ശ്രദ്ധിക്കുന്ന നാടാണ് കേരളം. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി മലയാളികളുടെ പ്രവാസ ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കി. കേരളം വലിയ തോതില്‍ തകര്‍ച്ച നേരിട്ടിരുന്ന സമയത്താണ് 2016-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഒന്നും നടക്കില്ല എന്ന നിലയില്‍ മാറ്റം വന്നു. ജനങ്ങള്‍ പ്രത്യാശയിലായെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഉത്സവാന്തരീക്ഷമൊരുക്കി ഖത്തർ പ്രവാസികൾ; മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു


പദ്ധതികള്‍ പൂര്‍ത്തീകരിക്കലാണ് സര്‍ക്കാരിന്റെ കടമ. കേരളത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സര്‍വ മേഖലയിലും സമഗ്ര മാറ്റമുണ്ടായി. വിദ്യാര്‍ഥികള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് പോലെ സര്‍ക്കാര്‍ എല്ലാ വര്‍ഷവും സമഗ്രമായ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. 2021-ല്‍ ജനങ്ങള്‍ തുടർഭരണം നല്‍കി. 2021-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ വികസന രംഗത്തെ മാറ്റം വീണ്ടും ഉറപ്പാക്കി. ഉന്നത വിദ്യാഭ്യാസ രംഗത് കേരളത്തിലുണ്ടായത് ലോകത്തിനു മുന്നില്‍ അഭിമാനിക്കാവുന്ന നേട്ടമാണ്. തുടർഭരണത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ വന്നത്.


വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കി. ക്ഷേമ പെന്‍ഷന്‍ പടിപടിയായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ 2,000 രൂപ വരെയായി. നവംബർ ഒന്ന് മുതല്‍ 2,000 രൂപ പെന്‍ഷന്‍ ലഭിക്കും. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ആശ്വാസമേകാന്‍ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തില്‍ സ്ത്രീകള്‍ ഏറെ ആഹ്ളാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

The post ‘പ്രവാസി ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണിത്’; നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഏറെ ഗുണകരമാകുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/CHeI40t

No comments:

Post a Comment