
കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് വച്ച് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യംമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഭവനരഹിതരായ 160 ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കാണ് ബോർഡിന്റെ സൗജന്യ ഭവന നിർമ്മാണ പദ്ധതി വഴി വീട് ലഭിക്കുന്നത്.
2021-ലെ ലൈഫ് – വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ലാഭവിഹിതം ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ക്ഷേമനിധി അംഗത്തിനും വീട് നിർമ്മിക്കുന്നതിനായി 5,92,000 രൂപ വീതം അനുവദിക്കും. എല്ലാ ജില്ലകളിലെയും അംഗങ്ങളെ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻമാരായ എം.വി ജയരാജൻ, പി ആർ ജയപ്രകാശ്, ബാബു ജോസഫ്, എന്നിവർ പ്രസംഗിച്ചു.
The post ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/F6He3M1

No comments:
Post a Comment