
കടയിൽ നല്ല രുചിയോടെ ചിക്കൻ ഫ്രൈ കിട്ടുന്നത് പോലെ എത്ര ശ്രമിച്ചിട്ടും വീട്ടിൽ ശരിയാവാത്തവർക്കായി ഇതാ ഒരു കിടിലൻ റെസിപ്പി. ചിക്കൻ ഫ്രൈ ഇനി ഇങ്ങനെ ഉണ്ടാക്കിയാൽ മതി. പിന്നെ നിങ്ങൾ ഇങ്ങനെ മാത്രമേ ഉണ്ടാക്കുകയുള്ളൂ. എങ്ങനെ രുചിയോടെ ചിക്കൻ ഫ്രൈ ഉണ്ടാക്കാമെന്ന് നോക്കാം:
ആവശ്യ സാധനങ്ങൾ:
ചിക്കൻ – 250 ഗ്രാം
മുളക് പൊടി – 2 സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
ചിക്കൻ മസാല – 1/4 – 1/2 സ്പൂൺ
മഞ്ഞൾ പൊടി – 1/4 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ചിക്കൻ വറുക്കാൻ ആവശ്യത്തിന്
Also read: മീൻകറി ഉണ്ടാക്കാൻ ഇനി ഇതിലും എളുപ്പവഴി വേറെയില്ല; വെറും രണ്ട് സ്റ്റെപ്പിലൂടെ ഞൊടിയിടയിൽ തയ്യാറാക്കാം
ഉണ്ടാക്കുന്ന വിധം:
ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ച ചിക്കനിലേക്ക് ഉപ്പ് പൊടിയും കുറച്ച് വിനാഗിരിയും ചേർത്ത് തിരുമ്മി 10 മിനുട്ട് അടച്ചു മാറ്റി വെയ്ക്കുക. പത്ത് മിനിട്ടിന് ശേഷം ചിക്കനിൽ വെള്ളം ഊറ്റി അതിലേക്ക് മുളക് പൊടി , ചിക്കൻ മസാല മഞ്ഞൾ പൊടി, കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മിനിമം രണ്ട് മണിക്കൂർ വയ്ക്കുക.
ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ ഇടുക . 3 -4 പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് വറുത്ത് കോരുക. ചിക്കൻ ഫ്രൈ റെഡി.
The post നിങ്ങൾ ഉണ്ടാക്കുന്ന ചിക്കൻ ഫ്രൈ രുചിയില്ലേ? ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ..! appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/ymFHn2R

No comments:
Post a Comment