
ചേരയെ വിഴുങ്ങിയ ശേഷം കൈത്തോട്ടിലെ വെള്ളത്തില്‍ വിശ്രമിക്കുകയായിരുന്ന രാജവെമ്പാലയെ പിടികൂടി. നേര്യമംഗലം ജില്ലാ കൃഷിഫാമില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
ഏതാനും ദിവസങ്ങളായി നേര്യമംഗലം കൃഷിഫാമിന്റെ പല ഭാഗങ്ങളിലായി രാജവെമ്പാലയെ ജീവനക്കാര്‍ കണ്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് തെരച്ചിലില്‍ നടത്തിയിരുന്നെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
വീണ്ടും രാജവെമ്പാലയെ കണ്ടതോടെ പാമ്പുപിടുത്ത വിദഗ്ദ്ധന്‍ സേവി പൂവന്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ രാജവെമ്പാലയെ ഉള്‍വനത്തില്‍ തുറന്നു വിടും.
content summary: After swallowing a snake, a king cobra was found resting in the water of a canal and was captured from Neyyarmangalam. The king cobra was caught from the District Agricultural Farm in Neyyarmangalam.
The post ചേരയെ വിഴുങ്ങിയ ശേഷം വിശ്രമം; ഒടുവില്‍ കൈത്തോട്ടിലെ വെള്ളത്തില്‍ നിന്നും പിടിയിലായി രാജവെമ്പാല appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/ix1CuTe

No comments:
Post a Comment