
ദുർഗാപൂജ വിഗ്രഹ നിമജ്ജനത്തിനിടെ ഒഡീഷയിലെ കട്ടക്കില്‍ സംഘര്‍ഷം. കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് നിമജ്ജന ഘോഷയാത്ര നടക്കവെയാണ് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഘോഷയാത്രയ്ക്കിടെ ഉയർന്ന ഡെസിബെലില്‍ സംഗീതം വെച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
നിരവധി കടകളും വാഹനങ്ങളും തകര്‍ക്കുകയും പത്തോളം സ്ഥലങ്ങളില്‍ കലാപകാരികള്‍ തീയിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ കട്ടക്ക് ഡിസിപി ഖിലാരി ഋഷികേശ് ദ്യാൻഡിയോ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് വി എച്ച് പി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. നാളെ രാത്രി 7 മണി വരെയാണ് ഇന്റര്‍നെറ്റ് നിരോധനം. ഫെയിസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്സ് ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: കനത്ത മഴയും മണ്ണിടിച്ചിലും ഡാർജിലിങ്ങിൽ 18 പേര് മരിച്ചു
സാഹോദര്യം നിലനിർത്താൻ സമാധാനത്തിനായി മുഖ്യമന്ത്രി മോഹൻ മാഝി അഭ്യർത്ഥിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഒഡീഷ മുഖ്യമന്ത്രി പറഞ്ഞു. സംഘര്ഷത്തിലുള്പ്പെട്ടിട്ടുണ്ടായിരുന്ന ആറ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും. സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ദൃക്സാക്ഷി മൊഴികൾ എന്നിവ പരിശോധിച്ച് മറ്റുള്ളവരെ തിരിച്ചറിയാൻ ശ്രമിച്ചു വരികയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ച.
The post ദുര്‍ഗാപൂജയ്ക്കിടെ ഒഡീഷയിലെ കട്ടക്കില്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധിച്ചു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/LFercNz

No comments:
Post a Comment