കെപിസിസി പുനഃസംഘടന ജംബോ പട്ടികയിൽ പരക്കെ അമർഷം - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

കെപിസിസി പുനഃസംഘടന ജംബോ പട്ടികയിൽ പരക്കെ അമർഷം

Thursday, October 16, 2025
KPCC

കെപിസിസി പുനഃസംഘടന ജംബോ പട്ടികയിൽ പരക്കെ അമർഷം. ഭാരവാഹികളിൽ ഭൂരിപക്ഷം പേരും കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരെന്നും ആരോപണമുണ്ട്. മഹിളാ കോൺഗ്രസിന് പരിഗണന നൽകിയപ്പോൾ യൂത്ത് കോൺഗ്രസിെനെ അവഗണിച്ചു എന്നും ആക്ഷേപമുണ്ട്.

കെ ശബരീനാഥൻ മാത്രമാണ് യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്ന് കെപിസിസി ജനറൽ സെക്രട്ടറി പട്ടികയിൽ ഇടം പിടിച്ചത്. കെ സുധാകരന്റെ വിശ്വസ്തരായ നേതാക്കളെയും പുനഃസഘടനയിൽ തഴഞ്ഞു. സുധാകരന്റെ കാലത്തെ തിരുവനന്തപുരത്തുനിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാർ ,സുബോധനൻ,ജിഎസ് ബാബു എന്നിവരെ പട്ടികളിൽ നിന്ന് ഒഴിവാക്കി.

Also read: ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

പകരം പരിഗണിച്ച പ്രധാനപ്പെട്ട നേതാക്കൾ ഒക്കെ കെസി വേണുഗോപാലിൻറെ അടുപ്പക്കാരാണ്. കെസി വേണുഗോപാലന്റെ വിശ്വസ്തരായ മണക്കാട് സുരേഷും നെയ്യാറ്റിൻകര സനലും കെപിസിസി ജനറൽ സെക്രട്ടറിമാരായി. എന്നാൽ തിരുവനന്തപുരത്തുനിന്നുള്ള മുതിർന്ന നേതാക്കളായ കെ മോഹന്‍ കുമാർ,വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള എന്നിവരെ തഴഞ്ഞു. എ – ഐ ഗ്രൂപ്പുകൾ
മുന്നോട്ടുവച്ച പല നേതാക്കളും പട്ടികയിൽ ഇടം പിടിച്ചില്ല. തഴയപ്പെട്ട നേതാക്കൾ സ്വാഭാവികമായി പ്രതിഷേധവുമായി രംഗത്തുവരും എന്നാണ് സൂചന.

The post കെപിസിസി പുനഃസംഘടന ജംബോ പട്ടികയിൽ പരക്കെ അമർഷം appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/t1dgjlU

No comments:

Post a Comment