
സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസമായ നാളെ ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്റ്റേറ്റ് സിലബസിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 21 നാണ് ആരഭിച്ചത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നുണ്ട്. സ്കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.
67 മത് കായിക മേളയിൽ എവറോളിങ്ങ് ചാമ്പ്യൻ ആകുന്ന ജില്ലയ്ക്കാണ് 117.5 പവൻ വരുന്ന സ്വർണ്ണക്കപ്പ് സമ്മാനിക്കുക. സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായാണ് പുതിയ രീതിയിലുള്ള സ്വർണക്കപ്പ് വിജയികൾക്ക് സമ്മാനിക്കാൻ പോകുന്നത്.
കായിക കേരളത്തിന്റെ ആവേശവും സംസ്കാരവും പ്രതിഫലിക്കുന്ന രീതിയിലാണ് സ്വർണ്ണക്കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം. ഒപ്പം സ്പോർട്സിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ദീപശിഖയും കപ്പിന്റെ ഭാഗമാണ്. പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്സ് മാതൃകയിലുള്ള പതിനാല് വളയങ്ങൾ കപ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേളയുടെ സ്ഥിരം ലോഗോയും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്.
The post കായികമേളയുടെ സമാപനം: തലസ്ഥാനത്തെ സ്റ്റേറ്റ് സിലബസ് സ്കൂളുകള്ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/5KAPNLa

No comments:
Post a Comment