ഫാസിസത്തിൻ്റെ അടയാളങ്ങൾ കേരള സമൂഹത്തിലും വ്യാപകമാവുന്നു: ഡോ. എം എ സിദ്ദിഖ് - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ഫാസിസത്തിൻ്റെ അടയാളങ്ങൾ കേരള സമൂഹത്തിലും വ്യാപകമാവുന്നു: ഡോ. എം എ സിദ്ദിഖ്

Monday, October 06, 2025
AKBRF

വിരമിച്ച ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെ(A K B R F ) ഏഴാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത്  ബെഫി സെൻററിലെ കെജി ജെയിംസ് ഹാളിൽ ഡോ. എം എ സിദ്ദിഖ്, (പ്രൊഫസർ മലയാള വിഭാഗം, കേരള സർവകലാശാല) ‘കേരള സമൂഹം പ്രത്യക്ഷത്തിനപ്പുറം’ എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചു. ഫാസിസത്തിൻ്റെ അടയാളങ്ങൾ കേരള സമൂഹത്തിലും വ്യാപകമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ മനോഭാവം മുന്നോട്ട് വെയ്ക്കുന്ന ആർട്ടിക്കിൾ 51 എ (എച്ച് ) ഉൾക്കൊള്ളുന്ന ഭരണഘടന നിലനിൽക്കുന്ന രാജ്യം സ്യൂഡോ സയൻസിൻ്റെ കാലത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ കെ ബി ആർ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.സുരേഷ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ എസ്.ശ്രീകുമാർ സ്വാഗതവും ജോയിൻറ് കൺവീനർ ജി അനിൽകുമാർ നന്ദിയും പറഞ്ഞു.

Also Read: ‘ചീഫ് ജസ്റ്റിസിന്റെ അവസ്ഥ ഇതാണെങ്കില്‍, ദളിത് സമൂഹത്തിന്റെ സുരക്ഷിതത്വം സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ എന്തായിരിക്കും’: ആദര്‍ശ് എം സജി

ഒക്ടോബർ 9,10 തീയതികളിൽ തിരുവനന്തപുരത്ത് കെഎസ്ടിഎ ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനം മുൻ സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.

The post ഫാസിസത്തിൻ്റെ അടയാളങ്ങൾ കേരള സമൂഹത്തിലും വ്യാപകമാവുന്നു: ഡോ. എം എ സിദ്ദിഖ് appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/tOnPmSL

No comments:

Post a Comment