
ശബരിമല വിഷയത്തിൻ്റെ പേരിൽ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോകില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഒമ്പതര വർഷമായി കേരളത്തിൽ ഒരു കുറ്റവാളിയും സംരക്ഷിച്ചിട്ടില്ല. കുറ്റക്കാരെ കയ്യാമം വെച്ച് തുറങ്കിലടക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് – ബിജെപി കള്ള പ്രചരണങ്ങൾക്കെതിരെ കോട്ടയം തിരുനക്കര എൽഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം കവർന്ന കേസിൽ ശക്തമായ അന്വേഷണം നടക്കവേ ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇത് വിലപ്പോകില്ല. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം വേണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയും അംഗീകരിച്ചിരിക്കുകയാണ്. സർക്കാരിന്റെ അഭിപ്രായവും കോടതിയുടെ ഉത്തരവും ഒന്നാണ്. സർക്കാർ നിഷ്‌കർഷിച്ച കാര്യങ്ങൾ കോടതി അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ജില്ലാകമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷനായി. മറ്റ് നേതാക്കളായ സിപിഐ എം ടി ആർ രഘുനാഥൻ, വി കെ സന്തോഷ് കുമാർ, കെ അനിൽകുമാർ, സി കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിന് മുന്നോടിയായി ബിജെപി, കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
‘
The post ‘ഒമ്പതര വർഷമായി കേരളത്തിൽ ഒരു കുറ്റവാളിയും സംരക്ഷിച്ചിട്ടില്ല, കുറ്റക്കാരെ കയ്യാമം വെച്ച് തുറങ്കിലടക്കും’; മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/bQSfovR

No comments:
Post a Comment