ഇഫ്ലു ക്യാമ്പസിലെ ആക്രമണം; ‘കേരളത്തിനു പുറത്ത് കോൺഗ്രസ് സംഘപരിവാറിനെപ്പോലെ ഇസ്രയേലിനാണോ പിന്തുണ കൊടുക്കുന്നത് എന്ന് വ്യക്തമാക്കണം’: ആദർശ് എം സജി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ഇഫ്ലു ക്യാമ്പസിലെ ആക്രമണം; ‘കേരളത്തിനു പുറത്ത് കോൺഗ്രസ് സംഘപരിവാറിനെപ്പോലെ ഇസ്രയേലിനാണോ പിന്തുണ കൊടുക്കുന്നത് എന്ന് വ്യക്തമാക്കണം’: ആദർശ് എം സജി

Tuesday, October 07, 2025
adarsh m saji

ഹൈദരാബാദ് ഇംഗ്ലീഷ് ഫോറിൻ ലാംഗ്വേജ് സർവകലാശാല (EFLU) വിദ്യാർഥി യൂണിയന്‍റെ നേതൃത്വത്തിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യത്തിനിടെ എ ബി വി പി ആക്രമണത്തെ ശക്തമായി അപലപിച്ച് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് ആദർശ് എം സജി. ആക്രമണത്തിനു നേതൃത്വം നൽകിയ എ ബി വി പി പ്രവർത്തകർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസും അധികാരികളും തയ്യാറാകണം.

പക്ഷേ അക്രമത്തിനു നേതൃത്വം നൽകിയ എ ബി വി പി പ്രവർത്തകരെ സംരക്ഷിക്കുന്ന നടപടിയാണ് തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്‍റെ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിനു പുറത്ത് കോൺഗ്രസ് സംഘപരിവാറിനെപ്പോലെ ഇസ്രയേലിനു തന്നെയാണോ പിന്തുണ കൊടുക്കുന്നത് എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും എന്നും അദ്ദേഹം ആഞ്ഞടിച്ചു.

ALSO READ; ഹൈദരാബാദ് ഇഫ്ലു ക്യാമ്പസില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കെതിരെ എബിവിപി ആക്രമണം; പിന്നാലെ വിദ്യാർഥികളെ കയ്യേറ്റം ചെയ്ത് പൊലീസും

ആക്രമണത്തിനു നേതൃത്വം നൽകിയവർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കാൻ തെലങ്കാന സർക്കാർ തയ്യാറാകണം. അതോടൊപ്പം തന്നെ ആക്രമണകാരികളെ സംരക്ഷിച്ച് യൂണിയൻ പ്രവർത്തകരെയും വിദ്യാർഥികളെയും ക്രൂരമായി മർദിച്ച പോലീസുകാർക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആദർശ് എം സജി ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഹൈദരാബാദ് ഇംഗ്ലീഷ് ഫോറിൻ ലാംഗ്വേജ് സർവകലാശാല (E FLU) വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യത്തിനിടെ എ.ബി.വി.പി ആക്രമണം. യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ആക്രമണത്തിനു നേതൃത്വം നൽകിയ എ.ബി.വി.പി പ്രവർത്തകർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസും അധികാരികളും തയ്യാറാകണം.

പക്ഷേ അക്രമത്തിനു നേതൃത്വം നൽകിയ എ.ബി.വി.പി പ്രവർത്തകരെ സംരക്ഷിക്കുന്ന നടപടിയാണ് തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്റെ പോലീസ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിനു പുറത്ത് കോൺഗ്രസ് സംഘപരിവാറിനെപ്പോലെ ഇസ്രായേലിനു തന്നെയാണോ പിന്തുണ കൊടുക്കുന്നത് എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം.

ആക്രമണത്തിനു നേതൃത്വം നൽകിയവർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കാൻ തെലങ്കാന സർക്കാർ തയ്യാറാകണം. അതോടൊപ്പം തന്നെ ആക്രമണകാരികളെ സംരക്ഷിച്ച് യൂണിയൻ പ്രവർത്തകരെയും വിദ്യാർഥികളെയും ക്രൂരമായി മർദിച്ച പോലീസുകാർക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണം.

രാജ്യത്തെ കാമ്പസുകളിലും തെരുവുകളിലും പലസ്തീനിൽ സയണിസ്റ്റ് ഇസ്രായേലിന്റെ നേതൃത്വത്തിൽ നടത്തുന്ന കൂട്ടക്കൊലകൾക്ക് എതിരായ പ്രതിഷേധവുമായി എസ്.എഫ്.ഐ ഉണ്ടാകും.

“From the river to the sea, Palestine will be free”

The post ഇഫ്ലു ക്യാമ്പസിലെ ആക്രമണം; ‘കേരളത്തിനു പുറത്ത് കോൺഗ്രസ് സംഘപരിവാറിനെപ്പോലെ ഇസ്രയേലിനാണോ പിന്തുണ കൊടുക്കുന്നത് എന്ന് വ്യക്തമാക്കണം’: ആദർശ് എം സജി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/VYui9GN

No comments:

Post a Comment