
മുട്ട കൊണ്ടുള്ള വിഭവങ്ങൾക്ക് മലയാളികളുടെ മെനുവിൽ കുറവൊന്നുമുണ്ടാകില്ല. സ്ഥിരം മുട്ടക്കറിയിൽ നിന്നും മാറി മറ്റൊരു വിഭവം പരീക്ഷിക്കാം. പ്രാതലിന് ഏത് പലഹാരത്തിനൊപ്പവും ചേർത്ത് പിടിക്കാവുന്ന ഒരു കിടിലൻ എഗ്ഗ് സ്റ്റൂ ആയാലോ?
ആവശ്യമായ ചേരുവകൾ
മുട്ട പുഴുങ്ങിയത് – 5
സവാള -ഒരെണ്ണം
ഇഞ്ചി – ഒരു കഷ്ണം
ഉരുളക്കിഴങ്ങ് – ഒരെണ്ണം
വെളുത്തുള്ളി – ഒരു കഷ്ണം
കുരുമുളക് പൊടി – അര ടീ സ്പൂൺ
പച്ചമുളക് – 3
ക്യാരറ്റ് -1
കറിവേപ്പില – ആവശ്യത്തിന്
ഗരം മസാല – 1/4 സ്പൂൺ
നെയ്യ് – 1/4 സ്പൂൺ
അണ്ടിപ്പരിപ്പ് – 5 എണ്ണം
വെളിച്ചെണ്ണ – 2 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തേങ്ങാപാൽ – ഒന്നാം പാൽ 1 ഗ്ലാസ്, രണ്ടാം പാൽ 2 ഗ്ലാസ്
ALSO READ; രാവിലെ പുഴുങ്ങിയ പുട്ട് രാത്രിയായാലും കട്ടിയാകാതെ പഞ്ഞിപോലെയിരിക്കും; ഇതാ ഒരു നുറുക്കുവിദ്യ
തയ്യാറാക്കുന്ന വിധം:
എടുത്ത മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു വെയ്ക്കുക. ക്യാരറ്റ്, ഉരുളകിഴങ്ങ് എന്നിവ കഷ്ണങ്ങളാക്കുക. സവാള നീളത്തിൽ അരിഞ്ഞെടുത്തു മാറ്റുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, ഉപ്പ്, കറിവേപ്പില എന്നിവ ഇടുക. എല്ലാം ഇട്ട് വഴറ്റണം.
കുറച്ചു സമയം വഴറ്റി ചെറിയ നിറം മാറ്റം വരുമ്പോൾ കുരുമുളക് പൊടിക്കൊപ്പം ഗരം മസാല കൂടി ചേർക്കണം. സവാള ബ്രൗൺ നിറമാകുന്നതിന് മുന്നേ ഉരുളകിഴങ്ങും ക്യാരറ്റും ഇട്ടു കൊടുത്തു രണ്ടാം തേങ്ങാപാൽ ചേർത്ത് കൊടുക്കണം. ചെറു തീയിൽ ഇത് പാകം ചെയ്തെടുക്കാം.
രണ്ടാം തേങ്ങാപാലിൽ ഇട്ട ഉരുളക്കിഴങ്ങും ക്യാരറ്റും വെന്തു കഴിയുമ്പോൾ മുറിച്ചു വച്ച മുട്ട അതിലേക്ക് ഇടാം. ഒന്നാം പാൽ ഇതിലേക്ക് ചേർക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കാം. തിളക്കുന്നതിന് മുമ്പ് അടുപ്പിൽ നിന്നും മാറ്റാം. ഇതിൽ നെയ്യ് ഒഴിച്ച് വറുത്ത അണ്ടിപരിപ്പ് വിതറാം.
The post പ്രാതലിന് ഉഗ്രൻ എഗ്ഗ് സ്റ്റൂ ആയാലോ; ഇങ്ങനെ തയാറാക്കി നോക്കൂ, രുചി കൂടും appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/jxNCSgV

No comments:
Post a Comment