
കേരള നിയമനിര്‍മാണ സഭയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറാന്‍ പോകുന്ന ഏക കിടപ്പാട സംരക്ഷണ ബില്‍ ഇന്ന് നിയമസഭ പാസാക്കിയെന്നും ഇതുവഴി എല്‍ ഡി എഫ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ അതിജീവനത്തിനായി എടുക്കുന്ന വായ്പകള്‍ അവരുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിസന്ധികള്‍ മൂലം തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ജപ്തി ഒഴിവാക്കുന്നതിന് സഹായകമായ ബില്ലാണിത്.
കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കൂടിയാണ് ഈ ബില്‍. എല്ലാ വിഭാഗം മനുഷ്യരെയും ചേര്‍ത്തുനിര്‍ത്തി കൊണ്ടുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസന കാഴ്ചപ്പാടിനെ അടിവരയിടുന്നതാണ് ഇന്ന് പാസാക്കിയ ഏക കിടപ്പാട സംരക്ഷണ ബില്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
News Summary: This bill is also an important step towards recognizing the right to housing.
The post ‘ഏക കിടപ്പാട സംരക്ഷണ ബില്‍ പാസാക്കിയത് കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്’; മറ്റൊരു വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/SAcqFa1

No comments:
Post a Comment