ശബരിമല സ്വർണ തട്ടിപ്പ്: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കവുമായി പ്രത്യേക അന്വേഷണസംഘം - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ശബരിമല സ്വർണ തട്ടിപ്പ്: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കവുമായി പ്രത്യേക അന്വേഷണസംഘം

Saturday, October 11, 2025
SABARIMALA GOLD PLATING

ശബരിമലയിലെ സ്വർണ തട്ടിപ്പിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കവുമായി പ്രത്യേക അന്വേഷണസംഘം.

കഴിഞ്ഞ ദിവസമാണ് ദേവസ്വം നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ദ്വാരപാലക ശിൽപ്പ പാളികളിലെയും ശ്രീകോവിലിന്റെ വാതിൽ പടിയിലെയും സ്വർണ്ണം കവർന്നതിനാണ് കേസ്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാംപ്രതി . 2019 ലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ ആകെ 10 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, തട്ടിപ്പ് ‘ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന വകുപ്പും ഉടൻ ചുമത്തും. ആറാഴ്ചയ്ക്കകം അന്വേഷണം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവ്.

ALSO READ: ശബരിമല സ്വർണ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു; ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതി

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമീഷ്ണർമാരായ കെ എസ് ബൈജു, ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ ഡി സുധീഷ് കുമാർ, വി എസ് രാജേന്ദ്രപ്രസാദ്, അസി. എൻജിനിയർ കെ സുനിൽകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

The post ശബരിമല സ്വർണ തട്ടിപ്പ്: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കവുമായി പ്രത്യേക അന്വേഷണസംഘം appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/QMlyort

No comments:

Post a Comment