EFLU ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന എബിവിപി പോലീസ് നരനായാട്ട്; വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു മേലെയുള്ള കടന്നുകയറ്റം: എസ്എഫ്‌ഐ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

EFLU ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന എബിവിപി പോലീസ് നരനായാട്ട്; വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു മേലെയുള്ള കടന്നുകയറ്റം: എസ്എഫ്‌ഐ

Wednesday, October 08, 2025
sfi protest

ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് എബിവിപി ഗുണ്ടാസംഘം അതിക്രൂരമായ അക്രമണം അഴിച്ചുവിട്ടത്.

എബിവിപി ഗുണ്ടാ സംഘത്തോടൊപ്പം ഹൈദരാബാദ് പോലീസും വിദ്യാര്‍ത്ഥികളെ ആക്രമിക്കുവാന്‍ സംഘം ചേര്‍ന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു മേലെയുള്ള കടന്നുകയറ്റമാണിത്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എബിവിപി- പോലീസ് ഗുണ്ടാസംഘം നടത്തിയ അതിക്രൂരമായ ആക്രമണത്തെ എസ്എഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി അപലപിക്കുന്നു.

Also read – ‘കേരളത്തിലെ വ്യോമയാന മേഖലയുടെ വികസനത്തിന് ഊര്‍ജം പകരട്ടെ’; രാജ്യത്തെ മികച്ച ഫ്ലൈയിങ് ട്രെയിനിങ് അക്കാദമി അംഗീകാരം നേടിയ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷയന്‍ ടെക്‌നോളജിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ആക്രമണത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നേരെ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. പലസ്തീനില്‍ ഇസ്രായേല്‍ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന വംശഹത്യയില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് തെലങ്കനായിലെ ഭരണകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വ്യക്തമാക്കണം.

The post EFLU ഹൈദരാബാദില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന എബിവിപി പോലീസ് നരനായാട്ട്; വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു മേലെയുള്ള കടന്നുകയറ്റം: എസ്എഫ്‌ഐ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/ikbdmue

No comments:

Post a Comment