
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് 7 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെയും, തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാദ ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴയ്ക്കൊപ്പം ഇടിമിന്നലിലും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കടലിലെ മോശം കാലാവസ്ഥയെ തുടർന്നു കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 24 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ALSO READ: എറണാകുളത്തെ ശിശുപരിചരണ കേന്ദ്രത്തിലെ പീഡന ആരോപണം വസ്തുതാ വിരുദ്ധം: ശിശു ക്ഷേമ സമിതി
English summary : Heavy Rain Continues in Kerala. IMD Issues Alert for Seven Districts Today.
The post ഇന്നും കനത്ത മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/Q7ZbkoW

No comments:
Post a Comment