
ജെഎൻയുവിലെ വിജയം വർഗീയ ധ്രുവീകരണത്തിനെതിരെയുള്ളതെന്ന് എസ് എഫ് ഐ. വലതുപക്ഷ സ്വേച്ഛാധിപത്യത്തോടുള്ള പ്രതിരോധമാണ് വിദ്യാർഥികൾ തീർത്തതെന്നും എസ്എഫ്ഐ വ്യക്തമാക്കി. കാവിവൽക്കരണം, വിഭാഗീയത എന്നിവക്കുള്ള തിരിച്ചടിയാണ് എസ് എഫ് ഐ- ഐസ- ഡി എസ് എഫ് സഖ്യത്തിന്റെ ജയം. പുതിയ നേതൃത്വം നീതിക്കു ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും എസ് എഫ് ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എസ്എഫ്‌ഐ- ഐസ- ഡി എസ് എഫ് ഇടത് സഖ്യം നാല് ജനറല്‍ സീറ്റുകളിലും മിന്നും വിജയമാണ് കരസ്ഥമാക്കിയത്. എസ്എഫ്‌ഐയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും മലയാളിയുമായ ഗോപിക ബാബു ഐതിഹാസിക വിജയം നേടി. എബിവിപി സംഘപരിവാര്‍ കോട്ടകളെ തകര്‍ത്താണ് ഇത്തവണ ജെ എന്‍ യു ചുവപ്പണിഞ്ഞത്. അതേസമയം സഖ്യം വിട്ട് ഒറ്റക്ക് മത്സരിച്ച എ ഐ എസ് എഫിന് ഒരു സീറ്റും നേടാനായില്ല.
പ്രസിഡണ്ടായി ഐസയുടെ അതിഥി മിശ്ര 1937 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. വൈസ്പ്രസിഡണ്ടായി മലയാളിയായ എസ് എഫ് ഐയുടെ കെ ഗോപിക ബാബു 3101 വോട്ടുകള്‍ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2005 വോട്ടുകള്‍ക്ക് ഡി എസ് എഫ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി സുനില്‍ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ഐസ ജോയിന്‍ സെക്രട്ടറി ഡാനിഷ് അലി 2083 വോട്ടുകള്‍ നേടി.
The post ‘ജെഎൻയുവിലെ വിജയം വർഗീയ ധ്രുവീകരണത്തിനും വലതുപക്ഷ സ്വേച്ഛാധിപത്യത്തിനുമെതിരെയുള്ള വിദ്യാർഥി പ്രതിരോധം’; എസ്എഫ്ഐ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/cwZfMxo

No comments:
Post a Comment