‘കേരളത്തിൽ വികസനം അതിവേഗത്തിൽ സാധ്യമാക്കുന്നതിന് കിഫ്ബി സഹായകമായി’: മുഖ്യമന്ത്രി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

‘കേരളത്തിൽ വികസനം അതിവേഗത്തിൽ സാധ്യമാക്കുന്നതിന് കിഫ്ബി സഹായകമായി’: മുഖ്യമന്ത്രി

Friday, November 07, 2025
pinarayi vijayan kuwait

സംസ്ഥാനത്ത് വികസനം അതിവേഗത്തിൽ സാധ്യമാക്കുന്നതിന് കിഫ്ബി സഹായകമായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സർവ മേഖലയിലും സമഗ്രമായ മാറ്റമുണ്ടായി. 2021 ആയപ്പോഴേക്കും 62000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. കുവൈറ്റിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു.

അതിദാരിദ്ര്യം മുക്തമാക്കിയ നാട് എന്ന് ഏതൊരു മലയാളിക്കും അഭിമാനിക്കാം. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഭരണ സംവിധാനം കൊണ്ടേ ഇത് സാധിക്കൂ. അത് വേണ്ടുവോളമുള്ള സർക്കാരാണിത്. തുടർ ഭരണം കൊണ്ടാണ് ഇതൊക്കെ സാധിച്ചത്. കേരളം നിക്ഷേപ സൗഹൃദമാണ് ഇപ്പോൾ. നമ്മുടെ നാടിനെ നിക്ഷേപ സൗഹൃദമാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു. വേണ്ട നിയമങ്ങളും ചട്ടങ്ങളും മാറ്റി. അനാവശ്യമായ തടസങ്ങൾ ഒഴിവാക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു. ഇന്ത്യയിലെ ഏറ്റവും നല്ല നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിഎന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: ശബരിമല സ്വർണ്ണ മോഷണക്കേസ് ; കെ എസ് ബൈജുവിനെ റാന്നിക്കോടതി റിമാൻഡ് ചെയ്തു

വികസന രംഗത്തെ നമ്മുടെ ഇടപെടലുകൾ രാജ്യം ശ്രദ്ധിക്കുകയാണ്. വികസന രംഗത്ത് മാത്രമല്ല ക്ഷേമ രംഗത്തും മാറ്റങ്ങൾ ഉണ്ടായി. പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയും മുഖ്യമന്ത്രി ചെയ്തു.

The post ‘കേരളത്തിൽ വികസനം അതിവേഗത്തിൽ സാധ്യമാക്കുന്നതിന് കിഫ്ബി സഹായകമായി’: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/d2ebNtP

No comments:

Post a Comment