
ആർഎസ്‌എസ് ഗണഗീതം പൊതുപരിപാടിയിൽ അവതരിപ്പിച്ചത് മതേതര ഇന്ത്യക്ക് നേരെയുള്ള വെല്ലുവിളിയെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കേന്ദ്ര സർക്കാർ ഇത്രയും അധപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ എം വി ആർ പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സി പി ഐ എം ജനറൽസെക്രട്ടറി.
ട്രെയിൻ സർവീസ് തുടങ്ങുന്ന ചടങ്ങിൽ ഗണഗീതം പാടിച്ചത് പുരോഗമന സമൂഹത്തിന് ചേരുന്ന നടപടിയല്ലെന്ന് എം എ ബേബി പറഞ്ഞു. കേന്ദ്രസർക്കാറിൻ്റെ അധപതനമാണ് ഇക്കാര്യത്തിൽ കണ്ടത്. ഇടതുപക്ഷത്തിനു ഭാവിയുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ ഇടതുപക്ഷമില്ലാതെ ലോകത്തിന് ഭാവിയില്ലെന്നതാണ് വസ്‌തുത. ലോകത്താകെ ഇടതുപക്ഷത്തിന്റെ പ്രധാന്യം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also read: മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
എം വി ആർ ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ എം വി ആർ പുരസ്‌കാരം ചടങ്ങിൽ മുതിർന്ന സി പി ഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ളയ്‌ക്ക് എം എ ബേബി സമ്മാനിച്ചു. പാട്യം രാജൻ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, എം കെ കണ്ണൻ, കെ പി സഹദേവൻ, എം വി നികേഷ് കുമാർ, പ്രൊഫ. ഇ കുഞ്ഞിരാമൻ, സി വി ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
The post ‘ആർഎസ്‌എസ് ഗണഗീതം പൊതുപരിപാടിയിൽ അവതരിപ്പിച്ചത് മതേതര ഇന്ത്യക്ക് നേരെയുള്ള വെല്ലുവിളി’: എം എ ബേബി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/VBxqXcL

No comments:
Post a Comment