
എഎഫ്സി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ് സി ഗോവയ്ക്കെതിരെ
അൽ നസറിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സൗദി വീരന്മാരുടെ ജയം. റിയാദിൽ നടന്ന മത്സരത്തിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് അൽ നസർ ഇറങ്ങിയത്.
എന്നാൽ ടീമിന് ഉറച്ച പിന്തുണയുമായി റൊണാൾഡോ ഗ്രൗണ്ടിൽ നിന്നത് ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്കും ആവേശം പകർന്നു. സൂപ്പർ താരം സാദിയോ മാനെ പകരക്കാരനായി ഇറങ്ങി.
ALSO READ: രോഹിതും കോഹ്ലിയും ഇന്ത്യ എയ്ക്കുവേണ്ടി കളിക്കണ്ട! ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീമിൽ നേരിട്ട് ഇടംനേടും
അബ്ദു റഹിമാൻ ഗരീബിൻ്റെ ഇരട്ട ഗോളിലാണ് അൽ നസറിൻ്റെ ജയം. ജാവോ ഫെലിക്സ്, മുഹമ്മദ് മറാൻ എന്നിവരും ഗോൾ നേടി. ഗോവയിൽ നടന്ന ആദ്യ മത്സരത്തിൽ 2-1 ന് ആയിരുന്നു അൽ നസറിൻ്റെ ജയം.
The post എഎഫ്സി ചാമ്പ്യൻസ് ലീഗ് ഫുട്ബോള്‍: എഫ് സി ഗോവയ്ക്കെതിരെ അൽ നസറിന് തകർപ്പൻ ജയം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/VdgpYo0

No comments:
Post a Comment