
ബിഹാർ ജനവിധി മറ്റന്നാൾ അറിയാം. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ എൻഡിഎ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. 2020നേക്കാൾ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ നേതാക്കളും നിതീഷ് കുമാറും. അതേസമയം ബീഹാറിൻ്റെ ചരിത്രത്തിലെ റെക്കോർഡ് പോളിങ് മാറ്റത്തിൻ്റെ സൂചനയെന്ന് പ്രതികരിച്ച മഹാഗഡ്ബന്ധൻ നേതാക്കൾ എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളയുന്നുണ്ട്… ഇത്തവണ ബീഹാറിൽ മാറ്റം ഉണ്ടാകുമെന്ന് മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും പ്രതികരിച്ചിരുന്നു..
സംസ്ഥാനത്തെ ഏക മുസ്ലീം ഭൂരിപക്ഷ ജില്ലയായ കിഷൻഗഞ്ചിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് – 76.26%. കതിഹാർ (75.23), പൂർണിയ (73.79), സുപോൾ (70.69), അരാരിയ (67.79) എന്നീ മണ്ഡലങ്ങളും തൊട്ടുപിന്നാലെയുണ്ട്. ദക്ഷിണ ബിഹാർ ജില്ലകളായ ജാമുയി (67.81 ശതമാനം), ഗയ (67.50 ശതമാനം), കൈമൂർ (67.22 ശതമാനം) എന്നിവിടങ്ങളിലും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തി.
ALSO READ: നെടുമങ്ങാട് ബാങ്കിൽ അനധികൃത നിയമനം: കോൺഗ്രസ് ഭരണസമിതിക്കെതിരെ പൊലീസ് കേസെടുത്തു
വോട്ടെണ്ണലിന് മുന്നോടിയായി സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. വോട്ടെണ്ണുന്ന 46 കേന്ദ്രങ്ങളിലും തൃതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
The post എൻഡിഎ സർക്കാർ കടപുഴകുമോ ? ബിഹാർ ജനവിധി മറ്റന്നാൾ അറിയാം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/XLgGjol

No comments:
Post a Comment