ഗാസയിൽ പൊലിഞ്ഞത് ഇരുപതിനായിരം കുരുന്നുകളുടെ ജീവൻ; ‘ഗാസയുടെ പേരുകൾ’ ഐക്യദാർഢ്യ സദസ്സ് പത്തനംതിട്ടയിൽ നടന്നു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ഗാസയിൽ പൊലിഞ്ഞത് ഇരുപതിനായിരം കുരുന്നുകളുടെ ജീവൻ; ‘ഗാസയുടെ പേരുകൾ’ ഐക്യദാർഢ്യ സദസ്സ് പത്തനംതിട്ടയിൽ നടന്നു

Thursday, November 13, 2025
GAZAYUDE PERUKAL PATHANAMTHITTA

ഗാസയിൽ പൊലിഞ്ഞ ഇരുപതിനായിരം കുരുന്നുകളെ ഓർക്കാനായി അവർ ഒത്തുചേർന്നു. ഗാസയുടെ പേരുകൾ എന്ന പേരിൽ ചിന്താ രവി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ് പത്തനംതിട്ടയിൽ നടന്നു. സദസ്സ് തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

ഇരുപതിനായിരം കുരുന്നുകളുടെ പേരുകളാണ് ഓരോ ആളുകളായി ഓർത്ത് എടുത്തത്. മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ബെന്യാമിനും ചടങ്ങിൽ പങ്കെടുത്തു.

ALSO READ: പൂനെ-ബെംഗളൂരു ഹൈവേയിൽ നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റു വാഹനങ്ങളിലിടിച്ച് അപകടം; എട്ട് പേർ വെന്തുമരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി വർഗീസ് ജോർജ്, കവി അടക്കം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു.

സംഘർഷങ്ങളുടെ ഇരകളായി, ലോകത്തെവിടെയും കുഞ്ഞുങ്ങൾ മുറിവേൽക്കുകയും അനാഥരാക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നതിനെതിരെ മനുഷ്യമനഃസാക്ഷി ഉയർത്താൻ ചിന്ത രവി ഫൗണ്ടേഷൻ ഒക്ടോബർ 2നു എറണാകുളം ഗാന്ധി സ്ക്വയറിൽ ആരംഭിച്ച്‌ സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഈ ശ്രംഖലാ ക്യാംപെയ്ൻ നവംബർ 16നു തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിക്കും. ഇന്ത്യയിലെ പാലസ്തീൻ സ്ഥാനപതി സമാപന പരിപാടിയിൽ പങ്കെടുക്കും.

The post ഗാസയിൽ പൊലിഞ്ഞത് ഇരുപതിനായിരം കുരുന്നുകളുടെ ജീവൻ; ‘ഗാസയുടെ പേരുകൾ’ ഐക്യദാർഢ്യ സദസ്സ് പത്തനംതിട്ടയിൽ നടന്നു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/Lj6ZPat

No comments:

Post a Comment