ശബരിമല സ്വർണ മോഷണക്കേസ്: എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ശബരിമല സ്വർണ മോഷണക്കേസ്: എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

Sunday, November 16, 2025
HIGH COURT

ശബരിമല സ്വർണ്ണ മോഷണക്കേസിലെ എഫ് ഐ ആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

കേസിൻ്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇ ഡി യു ടെ അപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇ ഡി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുമെന്നാണ് ഇ ഡി വാദം. പി എം എൽ എ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും എഫ് ഐ ആറിൻ്റെ പകർപ്പ് അനിവാര്യമാണെന്നാണ് ഇ ഡി നാലപാട്.

ALSO READ: ‘കോൺഗ്രസിൽ നിന്നും രാജി വച്ചത് സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന UDF നടപടികളിൽ പ്രതിഷേധിച്ച്’; മൂപ്പൈനാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ വിജയൻ

ഇ ഡി യുടെ അപേക്ഷ നിരസിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ല അതിനാൽ രേഖകൾ കൈമാറാൻ റാന്നി മജിസ്ടേറ്റ് കോടതിക്ക് നിർദേശം നൽകണമെന്നും ഇ ഡി ഹരജിയിൽ ആവശ്യപ്പെടുന്നു.

The post ശബരിമല സ്വർണ മോഷണക്കേസ്: എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/5h1HVF0

No comments:

Post a Comment