
കോൺഗ്രസിലെ സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ കാസർഗോഡ് ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്ന ദൃശ്യങ്ങൾ ഇതിനകം തന്നെ വലിയ ചർച്ചകൾക്കാണ് ഇടയാക്കിയത്.
ഇപ്പോഴിതാ മർദന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ് കാസർഗോഡ് ഡിസിസി. ദൃശ്യങ്ങൾ പകർത്തിയ കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാൻ കുന്നിലിനെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ തർക്കം പരിഹരിക്കാൻ KPCC വൈസ് പ്രസിഡൻ്റ് എം ലിജുവിൻ്റെ നേതൃത്വത്തിൽ കോർ കമ്മറ്റി യോഗം നടക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. ഡി സി സി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റും വാസുദേവനും തമ്മിലടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഇൗസ്റ്റ് എളേരി പഞ്ചായത്തിലെയും ചിറ്റാരിക്കാൽ ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥിത്വത്തെയും ചൊല്ലിയാണ് നേതാക്കൾ തമ്മിലടിച്ചത്.
015 ൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് ജനാധിപത്യ വികസന മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഇൗസ്റ്റ് എളേരിയിൽ അധികാരത്തിയെലത്തിയ ജയിംസ് പന്തമാക്കൽ 2022 ൽ കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.
ALSO READ: സീറ്റ് വിഭജനത്തില്‍ തർക്കം: കാസര്‍ഗോഡ് ഡിസിസിയില്‍ തമ്മിലടിച്ച് നേതാക്കള്‍
ജയിംസ് പന്തമാക്കൽ തിരിച്ചുവന്നതിനെ എതിർത്തവർ നേതൃത്വത്തിനെതിരെ മത്സരിച്ച് ഭരണം പിടിച്ചെടുത്തു. ജയിംസ് പന്തമാക്കൽ വിഭാഗം ഇത്തവണ 7 സീറ്റ് ആവശ്യപ്പെട്ടെങ്കിലും 2 സീറ്റ് മാത്രമേ നൽകാനാവൂ എന്നായിരുന്നു ഡിസിസി നിലപാട്. പന്തമാക്കൽ വിഭാഗം ആവശ്യപ്പെട്ട സ്ഥാനാർത്ഥിയെ ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷനിൽ പരിഗണിക്കുകയും ചെയ്തില്ല. അന്ന് തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കേസ് കൊടുത്ത നേതാക്കൾക്ക് സീറ്റ് നൽകാൻ കൂടി ഡിസിസി പ്രസിഡൻറ് പി കെ ഫൈസലിന്റെ നേതൃത്വത്തിൽ നീക്കം നടത്തിയതോടെയാണ് പ്രതിഷേധം തല്ലിൽ കലാശിച്ചത്.
The post കാസർഗോഡ് ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്: മർദന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ നേതാവിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/UcFiYmM

No comments:
Post a Comment