“ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്; ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല…”; ഗുജറാത്തിൽ കുറിപ്പെ‍ഴുതി വെച്ച് ബിഎൽഒ ജീവനൊടുക്കി - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

“ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്; ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല…”; ഗുജറാത്തിൽ കുറിപ്പെ‍ഴുതി വെച്ച് ബിഎൽഒ ജീവനൊടുക്കി

Friday, November 21, 2025
Gujarat BLO Officer Dies

ഗുജറാത്തിൽ എസ്‌ഐആർ ജോലി സമ്മർദ്ദം കാരണം ബി എൽ ഒ ജീവനൊടുക്കി. സോമനാഥ് ജില്ലയിൽ അരവിന്ദ് വാധേർ എന്ന അധ്യാപകനാണ് മരിച്ചത്.

എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാരണം സമ്മർദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ALSO READ: ജയ്പൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: സ്കൂൾ അധികൃതരുടെ വീ‍ഴ്ച ചൂണ്ടിക്കാട്ടി സിബിഎസ്ഇ

“പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്​യോടും ഞാൻ ക്ഷമചോദിക്കുന്നു. എനിക്ക് ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്.” എന്നുമാണ് അദ്ദേഹം കുറിപ്പിൽ എഴുതിയത്. എസ്ഐആർ ഡോക്യുമെന്റുകൾ തന്റെ ബാഗിലുണ്ടെന്നും അത് സ്കൂളിൽ നൽകണമെന്നും ഈ കുറിപ്പിൽ അരവിന്ദ് വാധേർ പറയുന്നുണ്ട്.
അതേസമയം പയ്യന്നൂരിലെ ബിഎൽഒ അനീഷ് ജോർജ് അടക്കം രാജ്യത്താകമാനം എസ്‌ഐആർ ജോലി സമ്മർദ്ദം കാരണം ഏകദേശം 9 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചെന്നാണ് കണക്കുകൾ.

English summary : A Booth Level Officer (BLO) in Gujarat died by suicide after leaving a note saying he was extremely exhausted and unable to continue his duties.

The post “ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്; ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല…”; ഗുജറാത്തിൽ കുറിപ്പെ‍ഴുതി വെച്ച് ബിഎൽഒ ജീവനൊടുക്കി appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/eCZjKw8

No comments:

Post a Comment