
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ ശക്തമായ വിമർശനവുമായി സമസ്ത മുശാവറാംഗം ഉമർ ഫൈസി മുക്കം. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെ വേദിയിലിരുത്തി കൊണ്ടായിരുന്നു ഉമർ ഫൈസി മുക്കം ആഞ്ഞടിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായി അകലം പാലിക്കണം എന്നും അവരുമായി കൂട്ടുവേണ്ട എന്നും ഉമർ ഫൈസി മുക്കം മുന്നറിയിപ്പ് നൽകി.
അവർ രാഷ്ട്രീയത്തിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുമെന്നും അതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവർ നുഴഞ്ഞു കയറിയാൽ, അവരെ കൂട്ടുന്നവരെയും, സമസ്തയെയും, സുന്നത്ത് ജമാഅത്തിനെയും, ഇസ്ലാമിനെയും ആകെ തകർക്കും എന്നുള്ള കാര്യം നമ്മൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു നിലക്കൊക്കെ പ്രവർത്തിച്ച് കുറെ നോക്കിയെങ്കിലും ആളെ കിട്ടാതെ വന്നപ്പോൾ ആണ് അവർ രാഷ്ട്രീയ പാർട്ടിയുമായി വന്നതെന്നും, അവരെ ഭൂമിയിൽ തൊടാതെ നിർത്തിയത് സമസ്തയാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
The post യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഉമർ ഫൈസി മുക്കം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/5M6KGZE

No comments:
Post a Comment