ദില്ലി സ്ഫോടനം: കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ദില്ലി സ്ഫോടനം: കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

Saturday, November 15, 2025
DELHI BLAST

ദില്ലി സ്ഫോടന കേസിൽ അന്വേഷണം പുരോഗമിക്കുന്നു. എൻ ഐ എ കസ്റ്റഡിയിലുള്ള ഡോ. മുസമ്മിൽ ഷഹീൻ എന്നിവരെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും. കേസിൽ കൂടുതൽ അറസ്റ്റും എന്നുണ്ടായേക്കും എന്നാണ് വിവരം. ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കഴിഞ്ഞദിവസം മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു.അതേസമയം ഉമറിന് ദില്ലിയിൽ അടക്കം സഹായികൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗൂഢാലോചന കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

Also read: സ്കൂളിൽ എത്താൻ പത്ത് മിനിറ്റ് വൈകി; മഹാരാഷ്ട്രയിൽ 12കാരിയെ കൊണ്ട് അധ്യാപിക എടുപ്പിച്ചത് 100 സിറ്റ്-അപ്പുകൾ, ദാരുണാന്ത്യം

അതിനിടെ, ദില്ലി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ്‌ സർവകലാശാലയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ എന്നിവ ചുമതിയാണ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുജിസി, എൻഎഎസി എന്നിവയുടെ നിർദേശപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സർവകലാശാലയുടെ ദില്ലി ഓഫീസിൽ അന്വേഷണസംഘം പരിശോധന നടത്തി.

നേരത്തെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് അംഗീകാരമില്ലെന്ന് യുജിസി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ എഐയു അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം ഇന്നലെ സസ്പെൻഡ് ചെയ്‌തിരുന്നു. ഡൽഹി സ്‌ഫോടന കേസിൽ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്‌ടർമാരുടെ പേരുകൾ ഉൾപ്പെട്ടതോടെയാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (എഐയു) കടുത്ത നടപടിയിലേക്ക് കൂടി കടന്നത്.

The post ദില്ലി സ്ഫോടനം: കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/Ys7f2Ko

No comments:

Post a Comment