
കാസർഗോഡ് പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി . കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിൻ്റെ കവുങ്ങിൻ തോട്ടത്തിലെ കുളത്തിലാണ് പുലി വീണത്. വൈകുന്നേരം 5 മണിയോടെയാണ് പുലി കുളത്തിൽ വീണ വിവരം അറിഞ്ഞത്.
മൂന്നര വയസുള്ള പുലിയാണ് കുളത്തിൽ വീണത്. ശ്രമകരമായ ദൗത്യത്തിനൊടുവിൽ കൂട് കിണറ്റിലിറക്കി വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ പിടികൂടി പുറത്തെത്തിച്ചു. സംഭവമറിഞ്ഞ് നിരവധി നാട്ടുകാർ പരിസരത്ത് തടിച്ചുകൂടി.
ഇന്ന് വൈകുന്നേരം മധുവിൻ്റെ അമ്മ ഇച്ചിരയും ഭാര്യ വിജയയും വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കാൻ വന്നപ്പോഴാണ് കുളത്തില്‍ വീണു കിടക്കുന്ന പുലിയെ കണ്ടത്. മോട്ടോര്‍ പ്രവര്‍ത്തിക്കാതെ വന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് കുളത്തിലേക്ക് നോക്കിയപ്പോഴാണ് പൈപ്പില്‍ പിടിച്ചുനില്‍ക്കുന്ന കടുവയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരം വിവരമറിയിക്കുകയും അവര്‍ വനം വകുപ്പിനെ അറിയിക്കുകയുമായിരുന്നു.
The post കാസർഗോഡ് പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ പിടികൂടി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/qBvXytf

No comments:
Post a Comment