
മഹാരാഷ്ട്രയിലെ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ശിവസേന (യുബിടി) മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയൽ. എതിരാളികളുടെ സ്ഥാനാർത്ഥികളെ പിൻവലിക്കാൻ സമ്മർദ്ദം, പണം, ഭീഷണി, സ്വാധീനം എന്നിവ ഉപയോഗിച്ച് ബിജെപി തങ്ങളുടെ ബന്ധുക്കളെയും വിശ്വസ്തരെയും മത്സരമില്ലാതെ തെരഞ്ഞെടുക്കുന്നുവെന്നാണ് എഡിറ്റോറിയൽ ആരോപിക്കുന്നത്.
മുനിസിപ്പൽ കൗൺസിലുകൾ, നഗർ പഞ്ചായത്തുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയുൾപ്പെടെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അടുത്ത വർഷം ജനുവരി 31 ന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. 2022 മുതൽ അവ മുടങ്ങിക്കിടക്കുകയാണ്.
Also read: ‘ഒറ്റക്കെട്ടെങ്കിൽ ഇന്ത്യയെ ആർക്കും തകർക്കാനാകില്ല’; ഷാരൂഖ് ഖാൻ
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കസിൻ അൽഹാദ് കലോട്ടി ചിക്കൽധാരയിൽ, മന്ത്രി ഗിരീഷ് മഹാജന്റെ ഭാര്യ സാധന മഹാജൻ ജാംനറിൽ, മന്ത്രി ജയകുമാർ റാവലിന്റെ അമ്മ നയൻകുൻവർ റാവൽ ദൊണ്ടൈച്ചയിൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ ബന്ധുക്കളുടെ പേരുകൾ ഇതിൽ ഉൾപ്പെടുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ എതിരില്ലാതെ തെരഞ്ഞെടുത്തതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.
തെരഞ്ഞെടുപ്പിന് മുൻപേ നൂറ് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചുവെന്ന അവകാശവാദവുമായി മഹാരാഷ്ട്രയിലെ പാർട്ടി അധ്യക്ഷൻ രവീന്ദ്ര ചവാൻ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളോട് സംസാരിച്ചത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ പാർട്ടിയുടെ വിജയം ഉറപ്പാക്കി അവകാശവാദം ഉന്നയിച്ചത്. തീരദേശ കൊങ്കൺ മേഖലയിൽ നിന്നുള്ള നാല് പേരും വടക്കൻ മഹാരാഷ്ട്രയിൽ നിന്നുള്ള 49 പേരും പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ നിന്നുള്ള 41 പേരും മറാത്ത്‌വാഡ, വിദർഭ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് പേരുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, സംസ്ഥാനത്ത് ബിജെപി അംഗങ്ങൾ മാത്രം എതിരില്ലാതെ ജയിക്കുന്നതിന്റെ സൂത്രവാക്യം എങ്ങനെയെന്ന് വിമർശിച്ച് എൻസിപി രംഗത്ത് വന്നു. 246 മുനിസിപ്പൽ കൗൺസിലുകളിലേക്കും 42 നഗർ പഞ്ചായത്തുകളിലേക്കുമാണ് ഡിസംബർ 2 ന് വോട്ടെടുപ്പ് നടക്കുന്നത്.
The post പണം, ഭീഷണി, സ്വാധീനം; മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരാളികളുടെ സ്ഥാനാർത്ഥികളെ പിൻവലിക്കാൻ ചരട് വലിച്ച് ബിജെപി appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/oaPfpAt

No comments:
Post a Comment