ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം; നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം; നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

Tuesday, November 25, 2025
governor BHARATAMBA

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം ഉൾപ്പെടുത്തി. ഹൈക്കോടതിയിൽ കേരള സംഘപരിവാർ സംഘടനയായ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. കാവിവൽക്കരണത്തിന് ഉന്നത നീതി പീഠത്തിന്റെ വേദി പോലും ഉപയോഗിക്കാൻ മടിയില്ല എന്നും നീതിപീഠത്തിൻ്റെ മത നിരപേക്ഷാ നിലപാടിൽ വിശ്വാസം നഷ്ടപ്പെടുന്നതിന് ഇത് കാരണമാകുമെന്നും ലോയേഴ്സ് യൂണിയൻ പറഞ്ഞു.

ALSO READ: ‘രാഹുൽ മാങ്കൂട്ടത്തിൽ നിരപരാധി, കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല’; രാഹുലുമായി വേദി പങ്കിടാൻ മടിയില്ലെന്ന് കെ സുധാകരൻ

കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ കലോത്സവത്തിൽ ഭാരതാംബ ചിത്രത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ദേശീയ അധ്യാപക പരിഷത്ത് വേദിക്ക് സമീപമുള്ള സ്റ്റാളിൽ കെട്ടിയ ബാനറിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. കലോത്സവ സ്ഥലത്ത് നിന്ന് ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ യും ഡി വൈ എഫ് ഐയും രംഗത്തെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഡിഡിഇ നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ ഭാരതാംബയുടെ ചിത്രം കർട്ടൺ ഉപയോഗിച്ച് മറച്ച് തർക്കം പരിഹരിച്ചിരുന്നു.

കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ ജൂണ്‍ 25ന് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആർ എസ് എസ് ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. ഇതിനു പിന്നാലെ വൻ വിവാദങ്ങൾ ആണ് പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ആണ് ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

The post ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം; നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/JK2Yasz

No comments:

Post a Comment