പന്തളത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് കടകളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തതു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

പന്തളത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് കടകളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തതു

Wednesday, November 26, 2025
sabarimala

പന്തളത്ത് പിഴവുകള്‍ പരിഹരിക്കാതെയും അനുമതിയില്ലാതെയും തുറന്ന് പ്രവര്‍ത്തിച്ച നാല് കടകളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തതതായി മന്ത്രി വീണാ ജോര്‍ജ്. പന്തളത്ത് ഭക്ഷ്യസുരക്ഷാ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഈ കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് ഒരാഴ്ചയില്‍ 402 പരിശോധനകളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

ഇന്ന് മാത്രം 52 പരിശോധനകളാണ് നടത്തിയത്. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തില്‍ കടകള്‍ കണ്ടതിനെ തുടര്‍ന്നാണ് ആദ്യം കടകള്‍ അടപ്പിച്ചത്. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാതെയും നിയമ വിരുദ്ധമായി വകുപ്പിൻ്റെ അനുമതി ഇല്ലാതെയും കടകള്‍ വീണ്ടും തുറന്നതിനെ തുടര്‍ന്നാണ് രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

ALSO READ: മധ്യപ്രദേശിലെ വിഐടി സര്‍വകലാശാലയില്‍ മഞ്ഞപ്പിത്തം: പരാതിപ്പെട്ടിട്ടും നടപടിയില്ല, പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. വ്യാജ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്നവര്‍ക്കെതിരെയും കടകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. വൃത്തിയും ശുചിത്വവും ഉറപ്പാക്കി ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

The post പന്തളത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാല് കടകളുടെ രജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തതു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/TFxvJz8

No comments:

Post a Comment