
ബിഹാറിൽ മുഖ്യമന്ത്രി പദവിയെന്ന ബിജെപി സ്വപ്നം അവസാനിപ്പിച്ചു വീണ്ടും മുഖ്യമന്ത്രി ആകാൻ നിതീഷ് കുമാർ. നാളെ നിതീഷ് കുമാറിൻ്റെ വസതിയിൽ ചേരുന്ന എൻഡിഎ യോഗത്തിന് പിന്നാലെ നിതീഷ് കുമാർ സര്‍ക്കാർ രൂപീകരണത്തിനുള്ള അവകാശ വാദം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ ഉന്നയിക്കും. പട്നായിലെ ഗാന്ധി മൈതാനിയിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അതെ സമയം ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ചിരാഗ് പാസ്വാൻ അവകാശവാദം ഉന്നയിച്ചതോടെ ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും 2020 പോലെ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി മാരുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ജിതിൻ റാം മാഞ്ചിയുടെ പാര്‍ട്ടിക്കും പ്രധാന പോസ്റ്റുകള്‍ നല്‍കേണ്ടി വരുമെന്നതും മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായകമാകും. എന്‍ഡിഎ മികച്ച വിജയം നേടിയെങ്കിലും ബിഹാറില്‍ ഭരണം സ്വയം ഏറ്റെടുക്കാനുള്ള ബിജെപി നീക്കങ്ങളാണ് ജെഡിയുവിന്റെയും, എല്‍ജെപി രാംവിലാസ് പാസ്വാന് വിഭാഗത്തിന്റെയും മികച്ച പ്രകടത്തില്‍ പാളുന്നത്.
ബിഹാറില്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ തിരക്കിട്ട ചര്‍ച്ചകള്‍ തന്നെയാണ് ബിഹാറില്‍ നടക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ജെഡിയു ഇക്കാര്യം അംഗീകരിക്കില്ല.
The post ബിഹാറിൽ വീണ്ടും മുഖ്യമന്ത്രി ആകാൻ നിതീഷ് കുമാർ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/JN325R6

No comments:
Post a Comment