
മുനമ്പം ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ഇടപെടലില്‍ സംതൃപ്തിയറിയിച്ച് മുനമ്പം ജനത. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പടെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ ധരിപ്പിച്ചതിനെത്തുടര്‍ന്നാണ് കരമടയ്ക്കാമെന്ന അനുകൂല ഉത്തരവുണ്ടായതെന്നും മുനമ്പം നിവാസികള്‍ ചൂണ്ടിക്കാട്ടി. മുനമ്പം വിഷയത്തില്‍ പലരും രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിച്ചപ്പോഴും സംസ്ഥാന സര്‍ക്കാരിലായിരുന്നു തങ്ങള്‍ക്ക് ഉറച്ച വിശ്വാസമെന്നും മുനമ്പത്തുകാര്‍ വ്യക്തമാക്കി.
വസ്തുവിന് കരം അടയ്ക്കാന്‍ അനുവദിച്ചുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നതോടെ ആശ്വാസത്തിലായ മുനമ്പം ജനത പ്രശ്നപരിഹാരത്തിനായുള്ള സര്‍ക്കാര്‍ ഇടപെടലില്‍ പൂര്‍ണ്ണതൃപ്തരാണ്. സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതും കമ്മീഷന് നിയമനം കോടതി റദ്ദാക്കിയപ്പോള്‍ അപ്പീല്‍ സമര്‍പ്പിച്ച് അനുകൂല വിധി നേടിയെടുത്തതുമുള്പ്പടെ മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ഥമായ ഇടപെടലുകള്‍ തിരിച്ചറിയുന്നതായും മുനമ്പം നിവാസിയായ ജോസി പറഞ്ഞു.
ജുഡീഷ്യല്‍ കമ്മീഷന് നിയമനം ശരിവെച്ചുള്ള ഡിവിഷന് ബെഞ്ച് വിധിയിലാണ് മുനമ്പത്തേത് വക്കഫ് ഭൂമിയായി കണക്കാക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണം കോടതി നടത്തിയത്.ഈ ഉത്തരവ് മുന്‍നിര്‍ത്തിയാണ് മുനമ്പം നിവാസികള്‍ക്ക് കരം അടയ്ക്കാന്‍ അനുമതി നല്‍കണമെന്ന് അഡ്വക്കറ്റ് ജനറല്‍ നേരിട്ട് ഹാജരായി കോടതിയോട് അഭ്യര്‍ഥിച്ചത്. ഇതംഗീകരിച്ച സിംഗിള്‍ ബെഞ്ച് കരമടയ്ക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി ഉണ്ടായ അനുകൂല ഉത്തരവാണെങ്കിലും അതില്‍ തെറ്റിധാരണയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുനമ്പത്തുകാരനായ ബെന്നി പറഞ്ഞു.
The post ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള സര്‍ക്കാര്‍ ഇടപെടലില്‍ സംതൃപ്തിയറിയിച്ച് മുനമ്പം ജനത appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/6h0mANu

No comments:
Post a Comment