സിപിഐഎമ്മിൻ്റെ ‘ബംഗാൾ ബെച്ചാവോ’ യാത്രയ്ക്ക് നാളെ ബംഗാളില്‍ തുടക്കമാകും - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

സിപിഐഎമ്മിൻ്റെ ‘ബംഗാൾ ബെച്ചാവോ’ യാത്രയ്ക്ക് നാളെ ബംഗാളില്‍ തുടക്കമാകും

Friday, November 28, 2025
cpim

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎമ്മിൻ്റെ ബംഗാൾ ബെച്ചാവോ യാത്രക്ക് നാളെ തുടക്കമാകും. 11 ജില്ലകളിലായി 1000 കിലോമീറ്റർ യാത്രക്ക് കുച്ച് ബീഹാറിൽ നിന്നാണ് തുടക്കമാകുക. ബംഗാളിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖല സംരക്ഷിക്കുക, ആരോഗ്യ മേഖലയുടെ സംരക്ഷണം ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉൾപ്പെടെ നിരവധി മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റാലി നടത്തുന്നത്.

നാളെ ആരംഭിക്കുന്ന റാലി ഡിസംബർ 17ന് നോർത്ത് പർഗാനാസ് ജില്ലയിലെ കമർഹട്ടിയിൽ സമാപിക്കും. മമത ബാനർജി സർക്കാരിൻ്റെ കീഴിൽ സംസ്ഥാനത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾ ഉൾപ്പെടെ തുറന്ന് കാട്ടിയാകും ബംഗാൾ ബെച്ചാവോ യാത്രയെന്ന് സിപിഐഎം ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കി.

ALSO READ: ‘ചുവന്ന വേരുകൾ മനുഷ്യർക്ക് കൂടുതൽ ആയുസ്സും മെച്ചപ്പെട്ട ജീവിതവും നൽകി’: അതിദാരിദ്ര്യ നിർമാർജനത്തെക്കുറിച്ചുള്ള ദി ടൈംസിൻ്റെ വാര്‍ത്ത പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

സംസ്ഥാനംഭരിക്കുന്ന തൃണമൂൽ കോൺഗ്രസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും നടപ്പാക്കുന്നത് ജനവിരുദ്ധനയങ്ങളാണെണ് സിപിഎം ആരോപിച്ചു. യാത്ര 11 ജില്ലയിലൂടെ കടന്നു പോകും.

The post സിപിഐഎമ്മിൻ്റെ ‘ബംഗാൾ ബെച്ചാവോ’ യാത്രയ്ക്ക് നാളെ ബംഗാളില്‍ തുടക്കമാകും appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/JUhN1la

No comments:

Post a Comment