
കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ത്രിതല പഞ്ചായത്ത് തലത്തിൽ തുടങ്ങി നിയമസഭ വരെയെത്തിയ ജനപ്രതിനിധിയായിരുന്നു കാനത്തിൽ ജമീലയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയുടെ അവസാന സെഷനിലും സജീവമായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം അപ്രതീക്ഷിതമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
രമേശ് ചെന്നിത്തലയും വിയോഗത്തിൽ അനുശോചിച്ചു. കാനത്തിൽ ജമീലയുടെ വിയോഗവാർത്ത അങ്ങേയറ്റം വേദനയോടെയാണ് അറിഞ്ഞതെന്നും ആദരാഞ്ജലികൾ നേരുന്നതായും എം കെ മുനീർ എംഎൽഎയും അനുശോചിച്ചു.
എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ച വച്ച മാതൃകാ ജനപ്രതിനിധിയാണ് വിടവാങ്ങിയതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ വളരെ ശക്തമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന അവർ ഇടതുപക്ഷത്തിൻ്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു എന്നും സ്പീക്കർ എ എൻ ഷംസീറും അനുസ്മരിച്ചു.
The post കാനത്തിൽ ജമീലയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/Auge9vw

No comments:
Post a Comment