
ലൈംഗിക പീഡന പരാതിയില്‍ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലെന്ന് സൂചന. പരാതി ലഭിച്ചതിന് പിന്നാലെ രാഹുൽ മുങ്ങിയിരുന്നു. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഓൺ ആയി മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന് മൊബൈൽ ഫോൺ ഓഫ് ചെയ്‌തു. പാലക്കാട് ജില്ല വിട്ടാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതായിട്ടാണ് വിവരം. എംഎൽഎയുടെ ഒൗദ്യോഗിക വാഹനം താമസിക്കുന്ന ഫ്ലാറ്റിൽ ഉണ്ട്. സുഹൃത്തിന്റെ വാഹനത്തിലേക്ക് മാറിയത് താമസ സ്ഥലത്തു നിന്നും ആണ്.
അതേസമയം രാഹുലിനെതിരെയുള്ള പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എസിപി വി എസ് ദിനരാജാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡി സി പി ദീപക് ദിൻകറിനാണ് മേൽനോട്ട ചുമതല. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ല. സ്പെഷ്യൽ ടീം ഉടൻ തന്നെ സജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The post രാഹുൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ ? ജില്ല വിട്ടാൽ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതായി വിവരം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/ip81ywJ

No comments:
Post a Comment