
ശബരിമലയിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്റ്റിനു പിന്നിൽ ലോറി ഇടിച്ച് ഒരാള്‍ക്ക് പരുക്ക്. ലോറി ഡ്രൈവർക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ആന്ധ്രയിലെ തിരുപ്പതിയിൽ നിന്നും ശബരിമലയിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ്റ്റിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. എം സി റോഡിൽ മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ് പെട്ടെന്ന് നിർത്തിയതിനു പിന്നാലെ ലോറി ബസിനു പുറകിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡിനു വശത്ത് നിർത്തിയിട്ടിരുന്ന കാറിലും വൈദ്യുത പോസ്റ്റിലും ഇടിച്ചാണ് നിന്നത്.
മൂവാറ്റുപുഴ ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ക്രെയിനിൻ്റെ സഹായത്തോടെ ലോറി നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
ALSO READ: ദൃഷാനയുടെ കുടുംബത്തിന് ആശ്വാസം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി
The post ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് പരുക്ക് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/fKug607

No comments:
Post a Comment