LDF വടകര നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രകടന പത്രിക പ്രകാശനവും നടന്നു - News47

Mobile Menu

Powered by Blogger.

Top Ads

Responsive Leaderboard Ad Area with adjustable height and width.

More News

logoblog

LDF വടകര നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രകടന പത്രിക പ്രകാശനവും നടന്നു

Monday, November 17, 2025
LDF VADAKARA

വടകര നഗരസഭയിലേക്ക് മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രകടനപത്രികയും പുറത്തിറക്കി. സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വടകര നഗരസഭയിലെ 48 ഡിവിഷനുകളിൽ സിപിഐ എം 32, സിപിഐ 3, ആർജെഡി 5, കോൺഗ്രസ് എസ് 1, എൻസിപി 1, സിപിഐ എം സ്വതന്ത്രൻ 1, ജെഡിഎസ് 1 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്. വടകരയിൽ ചേർന്ന മുനിസിപ്പൽ കൺവെൻഷനിൽ 44 സ്ഥാനാർഥികളെ ഇടതുമുന്നണി പ്രഖ്യാപിച്ചു. നാലു ഡിവിഷനിലെ സ്ഥാനാർത്ഥിളെ അടുത്ത ദിവസം പ്രഖ്യാപിക്കും. വടകര നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇത്തവണയ തിളക്കമാർന്ന വിജയം നേടുമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പി മോഹനൻ മാസ്റ്റർ പറഞ്ഞു.

ALSO READ: കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സി കുമാരൻ അധ്യക്ഷത വഹിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, വിവിധ ഘടകക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.

The post LDF വടകര നഗരസഭ സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രകടന പത്രിക പ്രകാശനവും നടന്നു appeared first on Kairali News | Kairali News Live.


കടപ്പാട് :Kairali News | Kairali News Live https://ift.tt/cpG5NAk

No comments:

Post a Comment