
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ അതിജീവിതയെ തിരിച്ചറിയുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചയാൾക്കെതിരെ കേസെടുത്ത് പൊലീസ്. ഇടുക്കി നെടുങ്കണ്ടം പൊലീസ് ആണ് കേസെടുത്തത്. ഫേസ്ബുക്കിൽ പോസ്റ്റിട്ട അബ്ദുൾ കെ നാസർ എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ ചുമത്തി. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി പൊലീസ് മെറ്റയെ സമീപിക്കും.
അതേസമയം കണ്ണൂരിലും സമാനമായ കേസ് ഉണ്ട്. സുനിൽ മോൻ കെ എം എന്ന ഫെസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കണ്ണൂരിൽ പൊലീസ് കേസ് എടുത്തത്. സന്ദീപ് വാര്യരുടെ പോസ്റ്റിലെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് കേസ്. അതിജീവിതയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തി ചെയ്തെന്ന് എഫ് ഐ ആറിൽ പറയുന്നു.
അതേസമയം പാലക്കാട് നിന്ന് രാഹുൽ മുങ്ങിയത് ഒരു സിനിമാക്കാരന്റെ കാറിൽ ആണെന്ന് ആണ് റിപ്പോർട്ട്. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ ഇട്ട ശേഷമായിരുന്നു ചുവന്ന കാറില്‍ കയറിയുള്ള യാത്ര.
The post രാഹുൽ മാങ്കൂട്ടത്തിൽ വിഷയം: അതിജീവിതയെ തിരിച്ചറിയുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചയാൾക്കെതിരെ ഇടുക്കിയിൽ കേസ് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/P5mtSWZ

No comments:
Post a Comment