
കേരളത്തില്‍ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ലുലു പോലെയുള്ള ഒരു അന്തര്‍ദേശീയ ഷോപ്പിംഗ് മാളില്‍ ഷോറൂം ആരംഭിക്കുന്നത്. 1000 സ്‌ക്വര്‍ ഫീറ്റില്‍ വിശാലമായ മാട്രസ്സ് എക്സ്പീരിയന്‍സ് ഷോറൂമാണ് കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്റെ നേത്യത്വത്തില്‍ തലസ്ഥാന നഗരിയിലെ ലുലുമാളില്‍ തുറന്നത്.
5000 രൂപ മുതല്‍ 2 ലക്ഷം രൂപ വിലയുള്ള മെത്തകള്‍ ഷോറൂമില്‍ ലഭിക്കും.
കൂടാതെ കേരളത്തിന്റെ തനത് കയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമുള്ള സൗകര്യവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഷോറൂമിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിര്‍വഹിച്ചു.
ALSO READ : വിജിലൻസ് കൈക്കൂലി കേസ്; ഇ ഡി ഡയറക്ടർ രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് കോടതി നിർദേശം
കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ . ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കയര്‍ വകുപ്പ് ഡയറക്ടര്‍ ആനി ജൂലാ തോമസ് ഐഎഎസ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. കയര്‍ കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരും ലുലു ഷോപ്പിംഗ് മാളിലെ ചുമതലക്കാരും ചടങ്ങില്‍ പങ്കെടുത്തു.
The post ലുലു മാളില്‍ ഷോറൂം തുറന്ന് കയര്‍ കോര്‍പ്പറേഷന്‍; പുതിയ മാട്രസ്സ് എക്സ്പീരിയന്‍സ് ഷോറൂം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/ApBsHWg

No comments:
Post a Comment