
കിടിലൻ ചോക്ലേറ്റ് ബ്രൗണി നമ്മുടെയെല്ലാം ഇഷ്ട വിഭവമാണ്. കുട്ടികളെ പിടിച്ചിരുത്താൻ ഇതിലും മികച്ച ഐറ്റം വേറെയുണ്ടാകില്ല. എന്നാൽ
ചേന കൊണ്ടൊരു വെറൈറ്റി ചോക്ലേറ്റ് ബ്രൗണി ഉണ്ടാക്കിയാലോ. കിടിലൻ രുചിയിൽ എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ
ചേന തൊലി കളഞ്ഞു കഴുകി മുറിച്ചത് -1 കപ്പ്
മുട്ട -1
ശർക്കര പൊടി അല്ലെങ്കിൽ ബ്രൗൺ ഷുഗർ -3/4 കപ്പ്
വാനില എസെൻസ് -1ടീസ്പൂൺ
കോകോ പൌഡർ -11/2 ടേബിൾസ്പൂൺ
ആൽമണ്ട് ഫ്ലോർ -1 കപ്പ്
പ്ലെയിൻ ചോക്ലേറ്റ് -1/2 കപ്പ്
ബട്ടർ -50ഗ്രാം
കാഷ്യൂ നട്ട് -2ടേബിൾസ്പൂൺ
ALSO READ: ഒരു തക്കാളി മാത്രം മതി ! ഉച്ചയ്ക്ക് ചോറിന് കറിയൊന്നും വേണ്ട, ഇതാ ഒരു ഈസി ട്രിക്ക്
ഉണ്ടാക്കുന്ന വിധം
ചേന വേവിച്ചു മിക്സിയിൽ അരച്ച് വയ്ക്കുക. വെള്ളം ചേർക്കാതെ അരച്ചെടുക്കണം. ശേഷം ഒരു ബൗളിൽ മുട്ട, ബ്രൗൺ ഷുഗർ, എസ്സെൻസ് ചേർത്ത് ബീറ്റ് ചെയുക. ഇതിൽ നേരത്തെ വേവിച്ചു അരച്ച ചേന ചേർക്കുക. അതിൽ കോകോ പൗഡറും, ആൽമണ്ട് ഫ്ളോറും ചേർക്കുക.
പ്ലെയിൻ ചോക്ലേറ്റും ബട്ടറും കൂടെ മെൽറ്റ് ചെയ്തു ഇതിലേക്കു ചേർത്തിളക്കുക. ഈ മിശ്രിതം കേക്ക് പാനിൽ ബേക്കിങ് പേപ്പറിട്ടു അതിലേക്കു ഒഴിക്കുക. കാഷ്യൂ ഒന്നു ക്രഷ് ചെയ്തു മേലെ ഇട്ടു കൊടുക്കാം. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180c ക് 25-30മിനിറ്റ് ബേക് ചെയ്തു എടുക്കുക. വായിൽ ഇട്ടാൽ അലിയും രുചിയിൽ ബ്രൗണി തയാർ.
The post ചേന കൊണ്ട് ചോക്ലേറ്റ് ബ്രൗണി; നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ടേസ്റ്റാണ്; റെസിപ്പി പരിചയപ്പെടാം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/rOdQfWz

No comments:
Post a Comment