
കൗമാരക്കാരായവരിൽ മുടി നരയ്ക്കുന്നത് നമ്മൾ കാണാറുണ്ട്. എന്താകും ഇതിന് കാരണം . അന്വേഷിച്ചിട്ടുണ്ടോ? പല കാരണങ്ങൾ കൊണ്ട് കൈമാറക്കാരിൽ മുടി നരയ്ക്കാം.
പാരമ്പര്യമായി ചിലയാളുകളിൽ ചെറിയ പ്രായത്തിൽ മുടി നരയ്ക്കാറുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും ചെറുപ്പത്തിൽ മുടി നരച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും ഇങ്ങനെ ഉണ്ടാകാൻ സാധ്യത ഉണ്ട്. മാനസിക സമ്മർദ്ദം കൗമാരക്കാരിൽ മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണമാണ്. അമിതമായുണ്ടാകുന്ന പഠനഭാരം, സുഹൃത്തുക്കളുമായുണ്ടാകുന്ന പ്രശ്നങ്ങൾ, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ തുടങ്ങിയ പല കാര്യങ്ങളും ഇതിന് കാരണമാകാം.
ഭക്ഷണത്തിൽ പോഷക ഗുണമുള്ള സാധനങ്ങൾ ഉൾപ്പെടുത്താത്തതും നര ഉണ്ടാകാൻ കാരണമാകും. വിറ്റാമിൻ ബി12, ഇരുമ്പ്, കോപ്പർ തുടങ്ങിയവയുടെ കുറവും മുടി നരയ്ക്കാൻ കാരണമാകാറുണ്ട്. കൂടാതെ തൈറോയ്ഡ് പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ അവസ്ഥകളിലും മുടി നേരത്തെ നരയ്ക്കാൻ സാധ്യതയുണ്ട്.
ALSO READ: ചുണ്ടിൽ കറുപ്പ് നിറമുണ്ടോ? അത് ശരീരം നൽകുന്ന മുന്നറിയിപ്പാണ്, അവഗണിക്കരുത്
The post കൗമാരക്കാരിൽ നേരത്തെയുള്ള മുടി നരയ്ക്കൽ; കാരണങ്ങൾ ഇവയാണ് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/PvBDL9I

No comments:
Post a Comment