
സമ്പാളൂർ ഞറളക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ ദൃശ്യങ്ങൾ പുറത്ത്. വെള്ളത്തിലേക്ക് ചാടിയ ആൾ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്നതാണ് ദൃശ്യം. ഇന്ന് രാവിലെയാണ് തൃശൂർ സാമ്പാളൂരിൽ ഞറളക്കടവ് പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് എടുത്ത് ചാടിയത്. പുത്തൻചിറ ഉല്ലാസ് നഗർ സ്വദേശി സുഗതൻ (54) ചാടിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഏകദേശം 9.30 ഓടെയാണ് സംഭവം നടന്നത്.
Also read – കോന്നി പാറമട അപകടം; കുടുങ്ങിക്കിടന്ന രണ്ടാമത്തെ വ്യക്തിയുടെ മൃതദേഹം കണ്ടെത്തി
ബൈക്കിൽ എത്തിയ വ്യക്തി, പാലത്തിന് സമീപം വാഹനം നിർത്തിയശേഷം, പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ബൈക്കിൽ നിന്നും ഇയാളുടേതായി കരുതുന്ന ഐഡി കാർഡ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇന്ന് രാത്രി വരെ ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
English Summary – Footage of a man jumping into the river from the Sambalur Njaralakkadavu bridge has emerged. The footage shows the man being swept away by the current and drowning.
The post സമ്പാളൂർ ഞറളക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/RoKHZtj

No comments:
Post a Comment