
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയിലും ഇടപെടലിലുമാണ് ശിക്ഷാവിധി നീട്ടിവെക്കുന്നതിലേക്കുള്ള സാഹചര്യം ഒരുങ്ങിയത്.
കാന്തപുരം അബൂബക്കർ മുസ്ലിയാരെയും നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനേയും അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നതായും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ALSO READ; ദി റിയൽ കേരള സ്റ്റോറി; നിമിഷ പ്രിയ കേസിൽ ഇടപെട്ട കാന്തപുരത്തിന് അഭിനന്ദന പ്രവാഹം
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിമിഷപ്രിയയ്ക്ക് വേണ്ടി ശ്രമം നടന്നത് സ്വാഗതാർഹമാണ്. നിമിഷ പ്രിയയുടെ മോചനത്തിൽ എത്തുന്ന വിധത്തിൽ ഒരുമിച്ചുള്ള പ്രവർത്തനം സുഗമമായി മുന്നോട്ടു പോകട്ടെയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആശംസിച്ചു.
നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
The post ‘നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസകരം’; കാന്തപുരം അബൂബക്കർ മുസ്ലിയാരെയും ആക്ഷൻ കൗൺസിലിനേയും അഭിനന്ദിച്ച് സിപിഐഎം appeared first on Kairali News | Kairali News Live.
കടപ്പാട് :Kairali News | Kairali News Live https://ift.tt/DJLoHIY

No comments:
Post a Comment